മമധർമ്മയ്ക്ക് വിഷുക്കണി കിട്ടി; 267,097 രൂപ ലഭിച്ചെന്ന് അലി അക്ബർ

ഇത്തവണത്തെ വിഷുക്കണി മമധർമ്മയ്ക്ക് സമർപ്പിക്കണം എന്ന സംവിധായകൻ അലി അക്ബർ അഭ്യർഥിച്ചിരുന്നു. ട്രോളുകളും പരിഹാസങ്ങളും നിറഞ്ഞെങ്കിലും ഇതുവരെ 267,097 രൂപ കൈനീട്ടമായി ലഭിച്ചെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. പൊതു ജനങ്ങളിൽ  നിന്നും പണം സ്വീകരിച്ച് അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണ് 1921 പുഴമുതൽ പുഴവരെ.

സിനിമയുടെ ചിത്രീകരണം 60 ശതമാനം പൂർത്തിയായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതുവരെ 1,17,42859 രൂപ ലഭിച്ചെന്നും 30,76530 രൂപ ബാക്കിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.