ദൃശ്യം രണ്ടാം ഭാഗത്തിലെ 42 അബദ്ധങ്ങൾ; വിഡിയോ

സിനിമകൾ സസൂഷ്മം വീക്ഷിക്കുന്നവരാണ് പ്രേക്ഷകർ. ആസ്വദിക്കുന്നതിനൊപ്പം വിമർ‌ശിക്കുന്നതിലും മടി കാണിക്കാത്തവരാണ് പ്രേക്ഷകർ. സിനിമകളിലെ തെറ്റുകളും അബദ്ധങ്ങളും കണ്ടെത്താൻ ഇപ്പോൾ വളരെ എളുപ്പമാണ്. കാരണം സോഷ്യൽമീഡിയകളിലും മൊബൈൽ ഫോണുകളിലും എപ്പോൾ വേണമെങ്കിലും നമുക്ക് സിനിമകൾ ലഭ്യമാണ്. തിയറ്ററുകളിൽ ഒരു തവണ മാത്രം കണ്ടിറങ്ങുന്ന കാലം കഴിഞ്ഞു. 

ചിത്രീകരണത്തിനിടെയുണ്ടാകുന്ന ചെറിയ അബദ്ധങ്ങൾ കൂടുതലും ശ്രദ്ധിക്കപ്പെടുന്നത് സൂപ്പർ ഹിറ്റ് സിനിമകളിലായിരിക്കും. മികച്ച അഭിപ്രായം നേടി ഒടിടി പ്ളാറ്റ്ഫോമുകളിൽ ഓടിക്കൊണ്ടിരിക്കുന്ന ദൃശ്യം രണ്ടാം ഭാഗവും പ്രേക്ഷകർ തലനാരിഴ കീറി പരിശോധിച്ചു. സിനിമയെ അതിസൂക്ഷ്മമായി നിരീക്ഷിച്ച് കണ്ടുപിടിച്ച 42 തെറ്റുകൾ ഒരു വിഡിയോ ആയാണ് കാണിച്ചിരിക്കുന്നത്.

വിമര്‍ശനമല്ല മറിച്ച് എന്റര്‍ടെയ്ന്‍മെന്റ് മാത്രമാണ് ഉദ്ദേശം എന്ന് വിഡിയോയില്‍ പ്രത്യേകം പറയുന്നുണ്ട്. ‘അബദ്ധങ്ങള്‍ ഇല്ലാത്ത ഒരു സിനിമ പോലും ഇല്ല. അതിനാല്‍ ഈ അബദ്ധങ്ങളൊന്നും തന്നെ സിനിമയെ നെഗറ്റീവ് ആയി ബാധിക്കുന്നില്ല. ഈ വിഡിയോ മോശമായി കരുതുന്നവര്‍ കാണേണ്ടതില്ല’. ഈ മുഖവുരയോടെയാണ് വിഡിയോയുടെ തുടക്കം.

2019ലാണ് ദൃശ്യം 2 വിന്റെ കഥ നടക്കുന്നത്. എന്നാൽ സിനിമയിൽ കാണിക്കുന്ന ഫോണുകളിലും ലാപ്ടോപ്പിലും തെളിയുന്ന ഡേറ്റ് 2020 ആണെന്ന് ഇവർ കണ്ടെത്തുന്നു. മൊബൈലിലൂടെ കാണുന്ന സിസിടിവി ക്യാമറകളിലും ഡേറ്റ് 2020 തന്നെ. കാറിന്റെ കണ്ണാടിയിലൂടെ ഷൂട്ടിങിന്റെ അംഗങ്ങളെ കാണുന്നതും വിഡിയോയിൽ കാണാം. 

ദൃശ്യം ആദ്യ ഭാഗത്തിലും ഇതുപോലുള്ള ചെറിയ അബദ്ധങ്ങൾ ഇവർ കണ്ടെത്തിയിരുന്നു