മേളയുടെ രണ്ടാംദിനം കീഴടക്കി ‘ചുരുളി’; മികച്ച ദൃശ്യാനുഭവമെന്ന് പ്രേക്ഷകര്‍

രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാംദിനം കീഴടക്കി ചുരുളി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ ചിത്രത്തിന്റെ റിസര്‍വേഷന്‍ തുടങ്ങി നിമിഷങ്ങള്‍ക്കം 

പൂര്‍ത്തിയായി. മികച്ച ദൃശ്യാനുഭവമെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം അഭിനന്ദിച്ചു.

 കുറ്റവാളിയെ പിടികൂടാന്‍ രണ്ടുപൊലീസുകാര്‍ വേഷമാറി ഉള്‍ക്കാട്ടിലെ ഗ്രാമത്തിലെത്തുന്നതും തുടര്‍ന്നുള്ള അനുഭവങ്ങളുമാണ് ചുരുളിയുടെ പ്രമേയം. എസ്. ഹരീഷ് കഥയും തിരക്കഥയുമൊരുക്കി.ടഗോര്‍ തീയറ്ററില്‍ ചുരുളി കാണാന്‍ ഐ.എഫ്.എഫ്.കെയുടെ സ്ഥിരം പ്രേക്ഷനും ചുരുളിയിലെ പ്രധാന നടനുമായ വിനയ് ഫോര്‍ട്ടും എത്തിയിരുന്നു

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് ഉള്‍പ്പടെ ചിത്രം കാണാന്‍ അവസരം ലഭിച്ചവര്‍ക്കെല്ലാം ചുരുളി വളരെ ഇഷ്ടമായി

വിയറ്റ്‌നാമില്‍ നിന്നുള്ള റോം , അസര്‍ബൈജാന്‍ ചിത്രം ബിലേസ്വര്‍ ,ആന്‍ഡ്രെ മാറ്റിനസ് ചിത്രം ബേഡ് വാച്ചിങ് ,ബ്രസീലിയന്‍ ചിത്രം മെമ്മറി ഹൗസ് ,മോഹിത് പ്രിയദര്‍ശിയുടെ കോസ എന്നീ ചിത്രം ഇന്ന് തീയറ്ററുകളിലെത്തി . മാജിക്കല്‍ റിയലിസത്തിലൂടെ ഋതുക്കള്‍ ചിത്രീകരിക്കുന്ന  സ്പ്രിങ്, സമ്മര്‍, ഫാള്‍, വിന്റര്‍ ആന്‍ഡ് സ്പ്രിങ് ...കിം കിഡൂക്കിന്റെ ഒാര്‍മകളുണര്‍ത്തി.