താടിയും മുടിയും നീട്ടി; 10 മാസം കഴിഞ്ഞ് മമ്മൂട്ടി സെറ്റില്‍; സ്റ്റൈലിഷ് വിഡിയോ

നീണ്ട പത്തു മാസങ്ങൾക്കു ശേഷം മമ്മൂട്ടി സിനിമാ സെറ്റിൽ. കേരളത്തിന്റെ മുഖ്യമന്ത്രിയായി അഭിനയിക്കുന്ന വൺ എന്ന സിനിമയുടെ അവസാനവട്ട ചിത്രീകരണത്തിനാണ് താരം എത്തിയത്. കറുത്ത റേഞ്ച് റോവറിൽ അടിപൊളി ഗെറ്റപ്പിലാണ് താരം എത്തിയത്.

മമ്മൂട്ടിയെ നായകനാക്കി ഇച്ചായിസ്‌ പ്രൊഡക്‌ഷൻസ് നിർമിക്കുന്ന ചിത്രം സന്തോഷ്‌ വിശ്വനാഥാണ് സംവിധാനം ചെയ്യുന്നത്. ഏറെ നിരൂപക പ്രശംസ നേടിയ ചിറകൊടിഞ്ഞ കിനാവുകള്‍ക്കു ശേഷം സന്തോഷ് ഒരുക്കുന്ന ചിത്രമാണ് വൺ. ബോബി–സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ആർ. വൈദി സോമസുന്ദരം ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ പ്രൊഡക്‌ഷൻ കൺട്രോളർ ബാദുഷ. സംഗീതം ഗോപി സുന്ദറും ഗാന രചന റഫീഖ് അഹമ്മദുമാണ്. 

മുഖ്യമന്ത്രിയുടെ വേഷത്തില്‍ താടിയും മുടിയും നീട്ടിയാണോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. മമ്മൂട്ടി, ജോജു ജോർജ്,സംവിധായകൻ രഞ്ജിത്ത്, സലിം കുമാർ, മുരളി ഗോപി, ബാലചന്ദ്ര മേനോൻ,ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലൻസിയർ, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണൻ, മേഘനാഥൻ, സുദേവ് നായർ, മുകുന്ദൻ, സുധീർ കരമന, ബാലാജി,ജയൻ ചേർത്തല, ഗായത്രി അരുൺ,  രശ്മി ബോബൻ, വി.കെ. ബൈജു, നന്ദു തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം വിഷുവിന് തിയറ്ററുകളിലെത്തും.