എംജിആറിന്‍റെ 104 –ാം ജന്മദിനം; ഇദയക്കനിയുടെ ഓര്‍മകളില്‍ തമിഴകം

തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.ജി. ആറിന്റെ നൂറ്റിനാലാം ജന്മദിനമാണ് ഇന്ന്. പകരം വയ്ക്കാനാവാത്ത നേതൃപാടവം കൊണ്ട് വിഭിന്നനായ തമിഴ്‌നാടിന്റെ  പ്രിയ പുരട്ചി തലൈവന്റെ ഓർമകളുടെ ദിനം കൂടിയാണ് ഇന്ന്.

മരുതൂർ ഗോപാലമേനോൻ രാമചന്ദ്രൻ എന്ന മലയാളി  തമിഴ്നാടിന്റെ ഇദയക്കനിയായ ചരിത്രം പറയുമ്പോൾ അതിൽ ദ്രാവിഡ രാഷ്ട്രീയവും വെള്ളിത്തിരയിലെ ഇദയം കവരുന്ന പ്രകടനങ്ങളുമുണ്ട്.രാഷ്ട്രീയ നേതാവെന്നോ അഭിനേതാവെന്നോ  തരം തിരിക്കാൻ സാധിക്കാത്ത അപൂർവത തന്നെ മുഖമുദ്ര.

തുടങ്ങി അഭ്രപാളിയിലെ വേഷപ്പകർച്ചകൾ എല്ലാം എം.ജി.ആർ എന്ന നേതാവിന്റെ ജനഹൃദയത്തിലേക്കുള്ള ദൂരം കുറച്ചതെയുള്ളൂ.എം. ജി. ആർ അമ്പതാം വയസിൽ രാഷ്ട്രീയ ജീവിതം ആരംഭിച്ചപ്പോൾ അതു തമിഴക രാഷ്ട്രീയവും സിനിമയും തമ്മിലുള്ള അഭേദ്യ ബന്ധത്തിന്റെ കൂടെ തുടക്കമായിരുന്നു.എഴുപതാം വയസിൽ മക്കൾ തിലകം തമിഴ് മണ്ണ് വിട്ടെങ്കിലും അത്ര എളുപ്പം അദ്ദേഹത്തെ പറഞ്ഞയക്കാൻ തമിഴ് ഇദയങ്ങൾ തയാറുമായിരുന്നില്ല.അന്ന് മറീന ബീച്ചിലെ സംസ്കാര ചടങ്ങിൽ ആരാധകർ പൊഴിച്ച കണ്ണ്നീർ കടലോളം തന്നെ ഉണ്ടായിരുന്നു.

പിന്നീട്  തമിഴ് രാഷ്ട്രീയത്തിലും എ.ഐ.എ. ഡി .എം. കെയിലും നേതാക്കൾ ഒട്ടേറെ വന്നെങ്കിലും എം.ജി.ആറിനോളം തമിഴർ സ്നേഹിച്ച മറ്റൊരു നേതാവുമില്ല.