അംബികാ റാവുവിന് സഹായം; ഒരു ലക്ഷം നൽകി ജോജുവിന്റെ നൻമ

ചികിത്സയില്‍ കഴിയുന്ന നടി അംബിക റാവുവിന് സഹായവുമായി നടന്‍ ജോജു ജോര്‍ജ്. കിഡ്‌നി സംബന്ധമായ അസുഖത്തിന്റെ ചികിത്സയ്ക്ക് സഹായം തേടിയ അംബിക റാവുവിന് അടിയന്തരസഹായമായി ഒരു ലക്ഷം രൂപയാണ് ജോജു ജോര്‍ജ് നല്‍കിയത്. സിനിമ പ്രാന്തൻ എന്ന ഫെയ്സ് പേജിലാണ് അംബികാറാവുവിനായി സഹായമഭ്യർഥിച്ച് പോസ്റ്റ് വന്നത്. സംവിധായകന്‍ സാജിദ് യഹിയയാണ് അംബികയുടെ കാര്യം ജോജുവിന്റെ ശ്രദ്ധയില്‍പെടുത്തിയത്.

ഒരുപാട് നാളായി പല സുഹൃത്തുക്കളുടെയും സഹായത്തോടെ തുടരുന്ന ചികിത്സ ഇനിയും മുന്നോട്ട് കൊണ്ട് പോകാൻ സുമനസ്സുകളായ നിങ്ങളുടെ ചെറുതും വലുതുമായ സഹായം ആവശ്യമാണ‌െന്ന് ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു‌. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ നായികമാരായ സിനിയുടേയും ബോബിമോളുടേയും  അമ്മയായി വന്നത് അംബികയായിരുന്നു.  അക്കൗണ്ട് നമ്പർ ഇതിനോടൊപ്പം നൽകിയിട്ടുണ്ട്.