വിവാഹം നോക്കുന്നുണ്ടോ; ബാലയുടെ മറുപടിയും പേടിയും: വിഡിയോ

വിവാഹം എന്നോർക്കുമ്പോൾ പേടിയാണെന്ന് നടൻ ബാല. നടി നവ്യ നായരുമൊത്തുള്ള അഭിമുഖത്തിനിടെയായിരുന്നു ബാല ഇക്കാര്യം വെളിപ്പെടുത്തിയത്. ബാല വിവാഹം നോക്കുന്നുണ്ടോ എന്ന നവ്യയുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ബാല.

‘ഞാൻ അനിയത്തിയെപ്പോലെ കാണുന്നൊരു കുട്ടി കഴിഞ്ഞ ദിവസം ഒരു കാര്യം പറയുകയുണ്ടായി. ചേട്ടാ, എന്നു ഞാൻ ചേട്ടനു വേണ്ടി ആലോചന കൊണ്ടുവന്നാലും ആ പെൺകുട്ടിയുടെ വിവാഹം ഉടൻ കഴിഞ്ഞിരിക്കും. എന്റെ വിവാഹക്കാര്യം ഒരുപാട് പേർ ചോദിക്കുന്നുണ്ട്. പക്ഷേ സത്യം പറഞ്ഞാൽ ചെറിയ പേടിയുണ്ട്. അത് സെറ്റാകണമല്ലോ. ഞാൻ കാരണം അവര്‍ സന്തോഷമായിരിക്കണം. നല്ലതു നടക്കും. സുന്ദരിയായ നവ്യയെപ്പോലുളള പെൺകുട്ടികൾ കല്യാണം കഴിഞ്ഞുപോയി.’–ബാല പറയുന്നു.

ചാരിറ്റി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ബാല നടത്തുന്ന യുട്യൂബ് ചാനലിൽ അതിഥിയായി എത്തിയതായിരുന്നു നവ്യ നായർ. പാവപ്പെട്ട ഒരുപാട് പേർക്ക് ബാലയുടെയും സുഹൃത്തുക്കളുടെയും സഹകരണത്തോടെ ധനസഹായവും നൽകി വരുന്നു.