ഉണ്ട മുതൽ മരക്കാർ വരെ; ചലച്ചിത്ര പുരസ്കാരം ആരൊക്കെ കൊണ്ടുപോകും?

സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയം അന്തിമഘട്ടത്തിലേക്ക്. മോഹന്‍ലാല്‍ നായകനാകുന്ന മരക്കാര്‍ അറബിക്കടലിന്റെ സിഹം, ലൂസിഫര്‍, മമ്മൂട്ടി നായകനായ മാമാങ്കം തുടങ്ങിയ ബിഗ്ബജറ്റ് ചിത്രങ്ങള്‍ ഉള്‍പ്പടെ നൂറ്റിപ്പത്തൊന്‍പത് ചിത്രങ്ങളാണ് മധുഅമ്പാട്ട് അധ്യക്ഷനായ ജൂറിയുെട മുന്നില്‍. തിരുവനന്തപുരം കിന്‍ഫ്രപാര്‍ക്കിലെ ചലച്ചിത്ര അക്കാദമിയില്‍ സ്ക്രീനിങ് തുടരുകയാണ്. നാളെ ( ചൊവ്വ ) ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാകും അവാര്‍ഡ് പ്രഖ്യാപനം.

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ,,,,,മോഹന്‍ലാല്‍–പ്രിയദര്‍ശന്‍ ടീമിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിഹം ഉള്‍പ്പടെ റിലീസ് ചെയ്യാത്ത ഒട്ടേറെചിത്രങ്ങളാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് മല്‍സരിക്കുന്നത്.

മുതിര്‍ന്ന ചലച്ചിത്രകാരന്‍ കെ.പി. കുമാരന്റെ ഗാമവൃക്ഷത്തിലെ കുയില്‍ തുടങ്ങി നവാഗത സംവിധായകരുടെ ചിത്രങ്ങള്‍ വരെ നൂറ്റിപ്പതൊന്‍പത് ചിത്രങ്ങളാണ് വിവിധ പുരസ്കാരങ്ങള്‍ക്കായി മല്‍സരിക്കുന്നത്. റിലീസ് ചെയ്യാത്ത പലചിത്രങ്ങളും വന്‍തുകമുടക്കി നിര്‍മിച്ചവയുമാണ്.

.തീയറ്ററുകളിലെത്തിയ മറ്റ് പ്രമുഖ ചിത്രങ്ങളും മല്‍സരിത്തിനുണ്ട്.തണ്ണീർമത്തൻ ദിനങ്ങൾ, കുമ്പളങ്ങി നൈറ്റ്സ്,വൈറസ്,ഡ്രൈവിങ് ലൈസൻസ്, പൊറിഞ്ചു മറിയം ജോസ്, പ്രതി പൂവൻകോഴി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ , അമ്പിളി , ഇട്ടിമാണി മേഡ് ഇന്‍ ചൈന, ഉണ്ട, ജല്ലിക്കെട്ട് പതിനെട്ടാം പടി, . അങ്ങനെ നിര നീളുന്നു.

വമ്പന്‍സിനിമകളെ മറികടന്ന് ചെറുചിത്രങ്ങള്‍ സംസ്ഥാന പുരസ്കാരങ്ങള്‍ വാങ്ങിക്കൂട്ടി അനുഭവങ്ങളും മുന്നിലുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പുരസ്കാര നിർണയം.  വിധികര്‍ത്താക്കള്‍ രണ്ടുസംഘങ്ങളായി പിരിഞ്ഞ് പ്രാഥമിക വിലയിരുത്തലുകഴ്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. നിയമാനൃസൃതം നിരീക്ഷണത്തില്‍ കഴിഞ്ഞ ശേഷമാണ് ചെെന്നയില്‍ നിന്നെത്തിയ ജൂറി ചെയര്‍മാന്‍ മധു അമ്പാട്ടും അംഗമായ എഡിറ്റര്‍ എല്‍.ഭൂമിനാഥനും സ്ക്രീനിങ്ങിന് എത്തിയത്. സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകൻ വിപിന്‍മോഹന്‍, സൗണ്ട് എൻജിനീയര്‍ എസ്.രാധാകൃഷ്ണന്‍, ഗായിക ലതിക, നടി ജോമോള്‍, നോവലിസ്റ്റ് ബെന്യാമിന്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ്എന്നിവരാണ് മറ്റ് അംഗങ്ങള്‍.