രേണുക ഇനി സിനിമയിൽ പാടും; കുടിലിന് മുന്നിലെ പാട്ടിന് അംഗീകാരം

പരിമിതികൾക്കു മുന്നിൽ പകച്ചു നിൽക്കാതെ ജീവിതത്തെ പുഞ്ചിരിയോടെ നേരിടുന്നൊരു പെൺകുട്ടിയെ പരിചയപ്പെടുത്തുകയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. വയനാട്ടുകാരിയായ രേണുകയാണ് മധുര സംഗീതം കൊണ്ട് സോഷ്യൽ മീഡിയയുടെ ഹൃദയം കവരുന്ന താരം. സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേഷമാണ് രേണുകയെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.

പാട്ട് പാടണമെന്നും അത് ഒരുപാട് പേർ കേൾക്കണണെന്നും ആഗ്രഹമുണ്ടെങ്കിലും പരിമിതികൾ തനിക്കു മുന്നിൽ തടസമാണെന്ന് രേണുക പറയുന്നു. പാട്ട് പഠിച്ചിട്ടില്ല. പരിമിതികൾക്കിടയിലും പഠിക്കാൻ അതിയായ കൊതിയുണ്ടെന്നും രേണുക പറയുന്നു.

വേദന നിറഞ്ഞ ആ ജീവിതം തിരിച്ചറിഞ്ഞ സംവിധായകൻ മിഥുൻ മാനുവൽ തോമസ് അടുത്ത ചിത്രത്തിൽ രേണുകയ്ക്ക് അടുത്ത ചിത്രത്തിൽ പാടാൻ അവസരം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

രേണുകയുടെ വിഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ച് മിഥുൻ പങ്കുവച്ച കുറിപ്പ് വായിക്കാം;

ഇത് രേണുക.. !! വയനാട്ടുകാരിയാണ്.. !! ഒരുപാട് പിന്നാക്ക അവസ്ഥയിൽ നിന്ന് ജീവിതത്തെ പുഞ്ചിരിയോടെ നേരിടുന്ന കൊച്ചുമിടുക്കി.. !! മലയാളം രണ്ടാം ഭാഷ മാത്രമായ, പണിയ ഗോത്ര വിഭാഗത്തിൽ പെടുന്ന കലാകാരി.. !! A Village superstar.. എന്റെ പാട്ടുകളുള്ള അടുത്ത സിനിമയിൽ രേണുക ഒരു പാട്ട് പാടും..!! ഇഷ്ടം.. സ്നേഹം, സുഹൃത്തുക്കൾ വയനാട്ടിൽ നിന്നും ചെയ്തു അയച്ചു തന്ന വീഡിയോ