‘കൈ വിട്ട കളി’യുമായി സൗബിന്‍; വിഡിയോ വൈറല്‍

ഡ്രൈവിങ്ങിന്റെ ആദ്യാക്ഷരങ്ങള്‍ പഠിക്കുന്നത് പലരും സൈക്കിള്‍ ചവിട്ടിയായിരിക്കും. ചിലരെങ്കിലും രണ്ടു കൈകളും വിട്ടു ഓടിച്ചു നോക്കി പരീക്ഷിച്ചും കാണും. ചിലപ്പോള്‍ വിജയിക്കും ചിലപ്പോള്‍ പണി പാളും. നടന്‍ സൗബിൻ ഷാഹിറും ഒരു കൈ നോക്കി. ഇരുകൈകളും വിട്ട് സൈക്കിള്‍ ചവിട്ടി വേഗത്തില്‍ ഓടിച്ചു പോകുന്ന താരത്തിന്റെ വിഡിയോ വൈറലായിരിക്കുകയാണ്. സൗബിന്‍ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ വിഡിയോ പങ്കുവച്ചത്. 

നടൻ അജു വർഗീസ് ഉൾപ്പടെയുള്ളവർ വിഡിയോയ്ക്ക് കമന്റുകളുമായി എത്തി. സൂക്ഷിച്ച് പോ ചേട്ടാ, ഇത് കൈവിട്ട കളിയാണേ എന്നൊക്കെയുള്ള കമന്റുകളാണ് കൂടുതലും. വിഡിയോയില്‍ കാണുന്ന ഒരു മിനിറ്റ് 31 സെക്കൻഡും സൗബിൻ കൈവിട്ടു തന്നെയാണ് സൈക്കിൾ ഓടിക്കുന്നത്.