'എന്റെ നെഞ്ചാകെ നീയല്ലേ', പാട്ട് പാടി അമ്പിളി എത്തുന്നു; ആദ്യഗാനം പുറത്ത്

സൗബിൻ ഷാഹിർ 'അമ്പിളി'യായെത്തുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. ആരാധികേ.. എന്ന് തുടങ്ങുന്ന പാട്ട് സൂരജ് സന്തോഷും മധുവന്തിയും ചേർന്നാണ് പാടിയിരിക്കുന്നത്.

പുതുമുഖമായ തൻവി റാമാണ് ചിത്രത്തിലെ നായിക. നസ്രിയയുടെ സഹോദരൻ നവീൻ നസീമും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സൈക്ലിങിനും യാത്രയ്ക്കും പ്രാധാന്യം നൽകിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നതെന്ന് അണിയറ പ്രവർത്തകർ നേരത്തേ വ്യക്തമാക്കിയിരുന്നു. അമ്പിളിയിലെ 'ഞാൻ ജാക്സണല്ലെടാ' എന്ന് തുടങ്ങുന്ന ട്രെയിലർ നേരത്തെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 

ഗപ്പിക്ക് ശേഷം ജോൺപോൾ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം കൂടിയാണ് അമ്പിളി.