ചന്തുവിനൊപ്പം ആരോമൽ; മമ്മൂട്ടിക്കൊപ്പമുള്ള പഴയ ചിത്രം പങ്കിട്ട് സുരേഷ്ഗോപി; ഓർമ

ചരിത്രസിനിമകളുടെ കൂട്ടത്തിൽ മലയാളത്തിന്റെ ഇതിഹാസമായ ചിത്രമായിരുന്നു ഒരു വടക്കൻ വീരഗാഥ. സിനിമയിലെ ഒരു അപൂർവ ചിത്രം ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് സുരേഷ്ഗോപി. മമ്മൂട്ടിക്കും ഹരിഹരനും അണിയറപ്രവർത്തകർക്കുമൊപ്പം ആരോമൽ ചേകവരുടെ വേഷത്തിൽ നിൽക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്. 

ചന്തുവിന്റെ ഗെറ്റപ്പിലാണ് മമ്മൂട്ടിയും ചിത്രത്തിലുള്ളത്. ഫെയ്സ്ബുക്കിന് പിന്നാലെ ഇൻസ്റ്റഗ്രാമിലും സുരേഷ് ഗോപി ഇപ്പോൾ സജീവമാണ്. എംടിയുടെ തിരക്കഥയിൽ 1989ല്‍ പുറത്തു വന്ന 'ഒരു വടക്കന്‍ വീരഗാഥ'. കേരളത്തില്‍ പ്രസിദ്ധമായ വടക്കന്‍ പാട്ടിലെ കഥകളെ മനോഹരമായി അവതരിപ്പിക്കപ്പെട്ട ചിത്രമാണ്. ദേശീയ തലത്തില്‍ മമ്മൂട്ടിയെ മികച്ച നടനും എം ടിയെ മികച്ച തിരക്കഥാകൃത്തുമാക്കി ഈ ചിത്രം.