‘ശ്രീലങ്കയിൽ വന്നതിന് നന്ദി’; കൊളംബോയിൽ മമ്മൂട്ടിയെ കണ്ട് ജയസൂര്യ

ശ്രീലങ്കൻ ക്രിക്കറ്റ് താരവും ടൂറിസം ബ്രാൻഡ് അംബാസിഡറുമായ സനത് ജയസൂര്യയും നടൻ മമ്മൂട്ടിയും തമ്മിൽ കൊളംബോയിൽ കൂടിക്കാഴ്ച. രാജ്യത്ത് ഷൂട്ടിങ്ങിനായെത്തിയ മമ്മൂട്ടിയെ സർക്കാർ പ്രതിനിധിയായ ജയസൂര്യ കാണുകയായിരുന്നു. നാളെ പ്രധാനമന്ത്രി ദിനേഷ് ഗുണവർദ്ധനെയുമായും മമ്മൂട്ടി കൂടിക്കാഴ്ച നടത്തിയേക്കും. എംടിയുടെ തിരക്കഥയിൽ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിനായാണ് താരം ശ്രീലങ്കയിലെത്തിയത്. 

‘രാജ്യത്ത് എത്തിയതിന് നന്ദി. നിങ്ങൾ യഥാർഥ സൂപ്പർ സാറ്റാറാണ്’ കൂടിക്കാഴ്ചയ്ക്ക് ശേഷം ജയസൂര്യ ട്വിറ്ററിൽ കുറിച്ചു.