മലയാളത്തിൽ മമ്മൂട്ടി‍; തമിഴിൽ വിജയ് സേതുപതി; ക്രിട്ടിക്സ് ചോയ്സ് അവാർഡ് പ്രഖ്യാപിച്ചു

ക്രിട്ടിക്സ് ചോയ്സ് ഫിലിം അവാർഡിൽ മലയാളത്തിലെ മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിയ്ക്ക്. ഉണ്ട സിനിമയിലെ അഭിനയത്തിലാണ് മമ്മൂട്ടിക്ക് പുരസ്കാരം. പാർവതിയാണ് മികച്ച നടി.  മികച്ച ചിത്രമായി തിരഞ്ഞെടുത്തത് കുമ്പളങ്ങി നൈറ്റ്സാണ്. ശ്യാം പുഷ്ക്കരൻ മികച്ച തിരക്കഥാകൃത്തായപ്പോൾ ആഷിക് അബുവാണ് മികച്ച സംവിധായകൻ. 

വിജയ് സേതുപതിയാണ് തമിഴിലെ മികച്ച നടൻ. സൂപ്പർ ഡീലക്സ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അവാർഡ്. മികച്ച സിനിമ, സംവിധായകൻ, തിരക്കഥാകൃത്ത് അടക്കം നാലു അവാർഡുകളും ഇൗ ചിത്രം സ്വന്തമാക്കി. അമലാ പോളാണ് മികച്ച നടി.

ഹിന്ദിയില്‍ ഗള്ളി ബോയിയിലൂടെ രണ്‍വീര്‍ സിങ് മികച്ച നടനായി. കൗശിക് ഗാംഗുലിയാണ് മികച്ച ബംഗാളി നടന്‍.