വിജയ് സേതുപതിക്ക് നേരെ അജ്ഞാതന്റെ ആക്രമണ ശ്രമം; ഞെട്ടിച്ച് വിഡിയോ

തമിഴ് സൂപ്പർ താരം വിജയ് സേതുപതിക്ക് നേരെ ആക്രമണ ശ്രമം. ബെംഗളൂരു വിമാനത്താവളത്തിൽ വെച്ചാണ് അജ്ഞാതൻ താരത്തെ ആക്രമിക്കാന്‍ ശ്രമിച്ചത്. വിമാനത്താവളത്തിന് പുറത്തേക്ക് വരികയായിരുന്ന വിജയ് സേതുപതിക്ക് നേരെ ഓടിയെത്തുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. വിജയ് സേതുപതിക്ക് പരുക്കേറ്റിട്ടില്ല. വിജയ്‌ സേതുപതിയുടെ ടീമിലെ ഒരാളുടെ അടുത്തേക്ക് അക്രമി ഓടിയെത്തുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്യുന്നതാണ് വിഡിയോയിൽ കാണുന്നത്. സംഭവത്തിൽ ഞെട്ടിപ്പോയ വിജയ് സേതുപതി രണ്ട് പേരുടെയും അടുത്തേക്ക് നീങ്ങുന്നത് കാണാം. പക്ഷേ ആരോ നടനെയും തള്ളിയിടുന്നു. വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ആക്രമണത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. വിഡിയോ കാണാം.