ദിവസവേതനക്കാർക്ക് രജനി നൽകിയത് 50 ലക്ഷം, വിജയ് സേതുപതി 10 ലക്ഷം

കോവിഡ് 19 ലോകമെമ്പാടും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിസന്ധിയിലായ തമിഴ് സിനിമയിലെ ദിവസവേതനക്കാര്‍ക്ക് സഹായ ധനം നല്‍കി രജനികാന്തും വിജയ് സേതുപതിയും. ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ(ഫെഫ്‌സി)യ്ക്ക് രജനികാന്ത് 50 ലക്ഷം രൂപ നല്‍കിയതായും വിജയ് സേതുപതി 10 ലക്ഷം രൂപ നല്‍കിയതായും പിആര്‍ഒ ജോണ്‍സണ്‍ ട്വീറ്റ് ചെയ്തു.

ശിവകുമാര്‍, സൂര്യ, കാര്‍ത്തി, ശിവകാര്‍ത്തികേയന്‍, പ്രകാശ് രാജ്, പാര്‍ഥിപന്‍, മനോ ബാല എന്നിവരും ഫെഫ്‌സിക്ക് സഹായ ധനം കൈമാറിയിരുന്നു. ഫെഫ്‌സിയുടെ പ്രസിഡന്റ് ആര്‍.കെ സെല്‍വമണി സഹായമഭ്യര്‍ഥിച്ചതിന് പിന്നാലെയാണ് താരങ്ങള്‍ സഹായധനം കൈമാറിയത്. സിനിമാ ചിത്രീകരണവും,പ്രൊഡക്ഷനും, റിലീസും മുടങ്ങിയ സാഹചര്യത്തില്‍ ദിവസക്കൂലിയില്‍ തൊഴിലെടുക്കുന്നവര്‍ പ്രതിസന്ധിയിലാണെന്ന് തമിഴ് സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന ഫെപ്‌സി പ്രസിഡന്റ് ആര്‍ കെ ശെല്‍വമണി അറിയിച്ചിരുന്നു.