'വണ്ടർ വുമൺ വനജ'യുമായി ഫെഫ്ക; കോവിഡ് പ്രതിരോധത്തിൽ എട്ട് ഹ്രസ്വ ചിത്രങ്ങൾ

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രചാരണാ‌ര്‍ഥം മലയാള സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക ഒരുക്കിയ ആദ്യ ഹ്രസ്വചിത്രം പുറത്ത്. ഫെഫ്ക ആരംഭിച്ച   യൂ ട്യൂബ് എന്റർടൈൻമെൻറ് ചാനലിലാണ് വണ്ടർ വുമൺ വനജ എന്ന ആദ്യ ചിത്രം റിലീസ് ചെയ്തത്. 

മുത്തുമണിയാണ്  വണ്ടർ വുമൺ വനജയിലെ നായിക. കോവിഡ് രോഗത്തിനെതിരെ സുരക്ഷ എന്ന സന്ദേശം മുന്നോട്ടുവയ്ക്കുന്ന ചിത്രം ഈ കെട്ടകാലത്ത് നിത്യവേതനം കൈപ്പറ്റുന്നവരെ നമ്മൾ ചേർത്തുപിടിക്കേണ്ടതിന്റെ ആവശ്യകത ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു.

ഇതുപോലെ ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ള എട്ടുചിത്രങ്ങൾ കൂടി വരും ദിവസങ്ങളിൽ യു ട്യൂബിലെത്തും.  വളരെ ലളിതമായി ആവിഷ്ക്കരിക്കുന്ന 

വെറും മൂന്ന് ദിവസംകൊണ്ടാണ് പൂർത്തിയാക്കിയത്. മഞ്ജു വാര്യർ , കുഞ്ചാക്കോ ബോബൻ , ടൊവിനോ തോമസ് , വിഷ്ണു ഉണ്ണികൃഷ്ണൻ , രജീഷ വിജയൻ , കുഞ്ചൻ , അന്ന രാജൻ , മുത്തുമണി , ജോണി ആന്റണി , സോഹൻ സീനുലാൽ , സിദ്ധാർത്ഥ് ശിവ തുടങ്ങിയവരും പങ്കാളികളാകുന്നു. ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്‌സ് അസോസിയേഷനുമായി ചേർന്ന് ഫെഫ്ക ഈ ചിത്രങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങളും പാലിച്ചാണ് പൂർത്തിയാക്കിയത് . ചലച്ചിത്ര സാങ്കേതിക പ്രവർത്തകരും താരങ്ങളും ഫെഫ്കയുടെ ഈ സംരംഭവുമായി സൗജന്യമായാണ് സഹകരിച്ചത്.