മികച്ച വനിതാ സംരംഭകയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കി പൂർണിമ. ഭാര്യയുടെ നേട്ടത്തിന്റെ സന്തോഷം ഇന്ദ്രജിത്ത് സമൂഹമാധ്യമത്തിൽ കുറിച്ചു. ആത്മാർഥതയുടെ അംഗീകാരമാണ് ഈ പുരസ്കാരമെന്ന് ഇന്ദ്രജിത്ത് പറയുന്നു. പൂർണിമയിൽ അഭിമാനമുണ്ടെന്നും സ്നേഹത്തോടെ താരം സമൂഹമാധ്യമത്തിലൂടെ പറഞ്ഞു. കൂടാതെ പൂർണിമയ്ക്കൊപ്പം പുരസ്കാരം നേടിയ ശ്രുതി ഷിബുലാൽ, ഷീല ജയിംസ്എന്നിവരെ അഭിനന്ദിക്കാനും താരം മറന്നില്ല. പ്രാണ ബൊട്ടീക്കീലൂടെയാണ് പൂർണ്ണിമ ഈ നേട്ടം കൈവരിച്ചത്.
താമര എന്ന ബ്രാൻഡിലൂടെ ശ്രുതി ഷിബുലാൽ, സറീന ബോട്ടീക്കിലൂടെ ഷീല ജയിംസ് എന്നിവരും പുരസ്കാരത്തിന് അർഹരായിട്ടുണ്ട്. നേട്ടങ്ങൾ കൈവരിച്ചവർക്കാണ് അംഗീകാരം. മറ്റു വനിതകൾക്കും പ്രചോദനകരമായ തരത്തില്‍ ജീവിതത്തിലും പ്രവര്‍ത്തന മേഖലയിലും വഹിച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ഇവരെ ഈ പുരസ്കാരങ്ങള്‍ക്കര്‍ഹരാക്കിയത്. മാര്‍ച്ച് ഏഴിന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരത്ത് വച്ച് മുഖ്യമന്ത്രി പിണറായി വിജയന് പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.