കുതിരയെ ഓടിക്കാന്‍ മടി; ആ വമ്പന്‍ കഥാപാത്രം വേണ്ടെന്നുവെച്ച ബിജു: പൃഥ്വി

കുതിരയെ ഓടിക്കണമെന്ന ഒറ്റ കാരണം കൊണ്ട് മലയാളത്തിലെ ഒരു വലിയ സിനിമയിലെ കഥാപാത്രം വേണ്ടെന്നു വെച്ചയാളാണ് ബിജു മേനോനെന്ന് പൃഥ്വിരാജ്. ഒരു സ്വകാര്യ എഫ്എം റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.  ‘മലയാളത്തിലെ ഏറ്റവും വലിയ സംവിധായകൻ ഓഫർ ചെയ്തിട്ട് കുതിര ഓടിക്കണമെന്ന ഒറ്റ കാരണം കൊണ്ട് ആ സിനിമ വേണ്ടെന്ന് വച്ച മഹാനാണ് ഈ ഇരിക്കുന്നത്..’, അഭിമുഖത്തിനിടെ പൃഥ്വിരാജ് പറഞ്ഞു.

ആ സിനിമ ഏതാണെന്ന് അവതാരകൻ പൃഥ്വിയോട് ചോദിച്ചെങ്കിലും സിനിമയുടെ പേര് പറയരുതെന്നു ബിജു മേനോന്‍ വിലക്കി. തുടര്‍ന്ന് ബിജു മേനോന്‍ മടിയനാണോ എന്ന അവതാരകന്റെ ചോദ്യത്തിന് അല്ല എന്നായിരുന്നു ബിജുവിന്റെ മറുപടി. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് ഇരുവരും അഭിമുഖത്തിനെത്തിയത്.

ജീവിതത്തിൽ തികച്ചും സംതൃപ്തനായ ഒരു വ്യക്തിയാണ് ബിജുമേനോൻ എന്നും അതുകൊണ്ട് തനിക്ക് പലപ്പോഴും അദ്ദേഹത്തോട് അസൂയ തോന്നിയിട്ടുണ്ട് എന്നും പൃഥ്വിരാജ് അഭിമുഖത്തിനിടെ പറഞ്ഞു.