അയ്യപ്പനെ മലർത്തിയടിച്ച് കോശി; ക്ലൈമാക്സ‌ിലെ ആ ഫൈറ്റ്: മേക്കിങ് വിഡിയോ

അയ്യപ്പനും കോശിയും തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ആക്ഷൻ രംഗങ്ങളും നാടൻ തല്ലും ഇഷ്ടപ്പെടുന്നവരെ ഏറെ രസിപ്പിച്ചിരുത്തുന്ന ചിത്രം. ഇടിച്ചൊതുക്കിയും പരസ്പരം തല്ലിച്ചതച്ചും ചെളിയിൽ പുതഞ്ഞുള്ള നാടൻ പൂരത്തല്ല് ക്ലൈമാക്സിന്റെ ഹൈലൈറ്റാണ്. അയ്യപ്പനും കോശിയും സിനിമയിൽ പൃഥ്വിരാജും ബിജു മേനോനും തമ്മിലുള്ള പൂരത്തല്ല് പ്രേക്ഷകർ നെഞ്ചിടിപ്പോടെയാണ് കണ്ടത്. രണ്ട് പേരും ഒപ്പത്തിനൊപ്പമായിരുന്നു നിന്നതും. 

ഇപ്പോഴിതാ ആ ക്ലൈമാക്സ് ഫൈറ്റിന്റെ മേക്കിങ് വിഡിയോ പുറത്തിറങ്ങിയിട്ടുണ്ട്. അടിപിടിയിൽ ബിജുമേനോനെ ചെളിയിൽ തലകുത്തനെ മലർത്തിയടിക്കുന്ന പൃഥ്വിയാണ് വിഡിയോയിലെ ശ്രദ്ധാകേന്ദ്രം. ആക്ഷൻ രംഗങ്ങൾക്ക് പുറമെ ചിത്രത്തിൽ വ്യത്യസ്തതയാർന്ന കഥാപാത്രങ്ങളെയാണ് ഇരുവരും അവതരിപ്പിക്കുന്നത്.

തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് അയ്യപ്പനും കോശിയും. ഗോൾഡ് കൊയിൻ മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ രഞ്ജിത്തും, പി.എം.ശശിധരനും ചേർന്നാണ് നിർമാണം