മുഖത്ത് തുന്നിക്കെട്ടുമായി നടിയുടെ ഫോട്ടോഷൂട്ട്; ആശങ്കയും അഭിനന്ദനങ്ങളുമായി ആരാധകർ

ഗ്ലാമർ ലോകത്തിന് മാതൃകയായി ഒരു നടി. മുഖത്ത് തുന്നിക്കെട്ടിയതിൻറെ പാടുകളുമായി ഒരു ഫോട്ടോഷൂട്ട് തന്നെ നടത്തി നടി. അനാർക്കലിയിലെ നായിക പ്രിയാൽ ഗോർ ആണ് സാഹസികതയ്ക്ക് മുതിർന്നത്. 

View this post on Instagram

Staring at you, while you are staring right at me.

A post shared by Priyal Gor (@priyalgor2) on

2014ൽ സച്ചി സംവിധാനം ചെയ്ത അനാർക്കലി എന്ന ചിത്രത്തിൽ പൃഥ്യിരാജിൻറെ നായികയായിരുന്നു പ്രിയാൽ. പിന്നീട് മൂന്നു വർഷം അഭിനയം നിർത്തിവെച്ചു. ഇപ്പോൾ ടെലിവിഷൻ രംഗത്ത് സജീവമാണ്. ഫോട്ടോഷൂട്ടിനെക്കുറിച്ച് പ്രിയാൽ ഗോറിന്റെ വാക്കുകൾ ഇങ്ങനെ: "അപ്രതീക്ഷിതമായി സംഭവിക്കുന്നവയെ അതിജീവിക്കുകയും പുഞ്ചിരിയോടെ മുന്നേറുകയും ചെയ്യുന്നതാണ് ജീവിതം. ജീവിതത്തിൽ ഇതുവരെ നേരിട്ടുള്ളവയിൽ വച്ച് വെല്ലുവിളികൾ നിറഞ്ഞതായിരുന്നു കഴിഞ്ഞ രണ്ടു മാസങ്ങൾ. പക്ഷേ, ഇതാണ് ഞാൻ... എന്റെ ഏറ്റവും മികച്ചത് ഇതാണ്. എല്ലാവരുടെ ജീവിതത്തിലും മുറിപ്പാടുകൾ ഉണ്ടാവാറുണ്ട്. എന്റേത് ഏറ്റവും സ്നേഹത്തോടെ ഞാൻ ആശ്ളേഷിക്കുന്നു." 

നടിയുടേത് ധീരമാർന്ന പ്രവൃത്തിയാണെന്നും ഗ്ലാമർ ലോകത്തിന് മാതൃകയാണെന്നും നടിയോട് ആദരവുണ്ടെന്നും  ഈ പ്രവർത്തി  പ്രിയാലിൻറെ ,സൗന്ദര്യം വർധിപ്പിച്ചെന്നും ആരാധകർ  അഭിപ്രായപ്പെട്ടു. എന്നാൽ മുറിവ് എങ്ങനെയുണ്ടായെന്ന് നടി വ്യക്തിമാക്കിയിട്ടില്ല. താരത്തിന്റെ വളർത്തുനായ ബ്രൂണോ മുഖത്തു കടിച്ചതു മൂലമാണ് മുറിവുണ്ടായതെന്ന് പ്രിയാലിനെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതേ കുറിച്ച് നടി പ്രതികരിച്ചിട്ടില്ല.