കങ്കണാ റണൗത്തിന്റെ 'പങ്കാ' തിയറ്ററുകളിൽ; അമ്മ മനസ്സുകളെ പ്രചോദിപ്പിക്കുന്ന ചിത്രം

കങ്കണാ റണൗത്തിന്റെ പുതിയ ചിത്രം പങ്കാ തിയറ്ററുകളില്‍. വിവാഹശേഷം കബഡിയിലേക്ക് തിരികെ എത്തുന്ന ജയ നിഗം എന്ന കഥാപാത്രമാണ് കങ്കണ അവതരിപ്പിക്കുന്നത്. 

വിവാഹം എന്നത് ഒരു സ്വപ്നത്തിന്റേയും അന്ത്യമല്ല എന്ന ആഹ്വാനത്തോടെയാണ് സംവിധായിക Aswini Iyer Tiwari പങ്കാ ഒരുക്കിയിരിക്കുന്നത്. 2010ലെ കബഡി ഇന്ത്യൻ ടീം ക്യാപ്റ്റൻ ആണ് കങ്കണയുടെ ജയ എന്ന കഥാപാത്രം. വിവാഹശേഷം ജയ പൂര്‍ണമായും ഒരു ജോലിക്കാരി വീട്ടമ്മയായി മാറുകയാണ്. കുടുബകാര്യങ്ങളിലും റെയില്‍വെയിലെ ജോലിയിലും മാത്രമായി ജയ ഒതുങ്ങിയെങ്കിലും അവരിലെ കബഡിതാരം ഇല്ലാതായില്ല. ഒരിക്കല്‍ക്കൂടി ഇന്ത്യയെ പ്രതിനിധീകരിച്ച് ട്രാക്കിലിറങ്ങണമെന്ന അവരുടെ മോഹം മറ്റൊരു സാഹചര്യസമ്മര്‍ദങ്ങള്‍ക്കും പിടികൊടുക്കുന്നില്ല. സ്വപ്നത്തിന്റെ കരുത്തില്‍ മറ്റെല്ലാ തടസങ്ങളെയും അവര്‍ മറികടക്കുകയാണ്. പതുക്കെ കുടുബവും കൂട്ടുകാരും ആ സ്വപ്നത്തിലെത്താന്‍ അവരെ സഹായിക്കുന്നു.

ചില ചോദ്യങ്ങള്‍ സമൂഹത്തിന് മുന്നില്‍ വെച്ചാണ് സിനിമ മുന്നേറുന്നത്. അമ്മയ്ക്ക് സ്വപ്നങ്ങളെ എത്തിപ്പിടിക്കാന്‍ പാടില്ലേ എന്ന ജയയുടെ മകന്റെ ചോദ്യം തിയ്യറ്ററില്‍ കയ്യടി ഉണ്ടാക്കുന്നുണ്ട്്. 

കങ്കണയുടെ കാരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് പങ്കായിലെ ജയാ നിഗം. മണികര്‍ണിക എന്ന ചരിത്രസിനിമയിലെ കഥാപാത്രത്തില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് പങ്കായിലെ ജയ എന്ന കബഡിത്താരം. സാമൂഹ്യപ്രസക്തിയുള്ള സിനിമകളുടെ വക്താവെന്ന വിശേഷണമുള്ള Aswini Iyer Tiwari തന്റെ പുതുചിത്രത്തിലൂടെ അമ്മമനസുകളെ പ്രചോദിപ്പിക്കുകയാണ്. തിരിച്ച് വരവിന് പ്രേരിപ്പിക്കുകയാണ് ഭാര്യയെന്ന റോള്‍ അമ്മയെന്ന റോള്‍ അവരുടെ ഒരു സ്വപ്നത്തിനും തടസ്സവരയല്ലെന്ന് ഉറക്കെപ്പറയുന്ന ചിത്രം ആദ്യദിനം തന്നെ മികച്ച പ്രതികരണമാണ് നേടിയത്.