താരപ്പട ഒന്നാകെ ഒഴുകിയെത്തിയ വിവാഹം; ഇന്നും ഇന്നലെയും സംഗമിച്ചു; വിഡിയോ

താരപ്രഭയോടെ മണിയൻപിള്ളരാജുവിന്റെ മകന്റെ വിവാഹസൽക്കാര വിഡിയോ. തിരുവനന്തപുരം ശംഖുമുഖം ദേവി ക്ഷേത്രത്തില്‍ വച്ചായിരുന്നു സച്ചിനും ഐശ്വര്യ പി. നായരും തമ്മിലുള്ള വിവാഹം. മണിയന്‍ പിള്ള രാജുവിന്റെ മകന്‍ സച്ചിന്റെ വിവാഹചിത്രങ്ങളും വിവാഹസത്കാര ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

വിവാഹം ചെറിയ ചടങ്ങോടെയായിരുന്നു നടന്നത്. തുടർന്ന് വഴുതക്കാട് സുബ്രഹ്മണ്യം ഹാളിൽ വെച്ച് നടന്ന വിവാഹസത്കാരത്തിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ്ഗോപി, മഞ്ജു വാര്യർ, ഇന്ദ്രൻസ്, എംജി ശ്രീകുമാർ, ഷാജി കൈലാസ്, ആനി, മേനക, സുരേഷ് ഗോപി, രമേഷ് പിഷാരടി, സായി കുമാർ, ബിന്ദുപണിക്കർ, മിയ, ജയസൂര്യ, കുഞ്ചൻ, മല്ലിക സുകുമാരൻ, ശങ്കർ രാമകൃഷ്ണൻ, മണിക്കുട്ടൻ, ജനാർദ്ദനൻ, ജയഭാരതി, കാർത്തിക, ഗോകുൽ സുരേഷ്, ഗണേഷ് കുമാർ, മുകേഷ് തുടങ്ങിയവരും ചടങ്ങിന് എത്തിയിരുന്നു.

മണിയൻപിള്ള രാജുവിന്റെ മൂത്തമകനാണ് സച്ചിൻ. അനുജൻ നിരഞ്ജ് സിനിമയിൽ‌ സജീവമാണ്. ബ്ലാക്ക് ബട്ടര്‍ഫ്‌ളെെസ് എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് മണിയന്‍പിളള രാജു മലയാളത്തില്‍ അരങ്ങേറിയത്. തുടര്‍ന്ന് ബോബി, ഡ്രാമ, ഫൈനല്‍സ് തുടങ്ങിയ സിനിമകളിലൂടെയും നടന്‍ മലയാളത്തില്‍ തിളങ്ങിയിരുന്നു