പിറന്നാളാഘോഷത്തിൽ തിളങ്ങി; ക്യൂട്ട് ജോഡിയായി ഭാമയും അരുണും; വിഡിയോ

ഫാഷൻ ഡിസൈനർ ആൻ ആൻസി ആന്റണിയുടെ പിറന്നാൾ ആഘോഷത്തിൽ തിളങ്ങി നടി ഭാമയും പ്രതിശ്രുത വരൻ അരുണും. വിവാഹം ഉറപ്പിച്ച ശേഷം ഇരുവരും പൊതുവേദിയിൽ ഒന്നിച്ച് എത്തുന്നത് ഇതാദ്യമായാണ്. ജനുവരി ആദ്യം നടന്ന പിറന്നാൾ ആഘോഷത്തിൽ സിനിമാ–സീരിയല്‍ രംഗത്തെ പ്രമുഖർ എത്തിയിരുന്നു.

നേവി ബ്ലൂവിൽ ബീഡ്സ് വർക്ക് ചെയ്ത ചുരിദാറാണ് ഭാമ ധരിച്ചിരുന്നത്. എല്ലാവരോടും ചിരിച്ച് സംസാരിച്ച് നടക്കുന്ന ഭാമ തന്നെയായിരുന്നു ചടങ്ങിലെ പ്രധാന ആകർഷണം. അരുണിനെ പരിചയപ്പെടാനും ഒപ്പം സെൽഫിയെടുക്കാനും നിരവധിപ്പേരെത്തുന്നതും വിഡിയോയിൽ കാണാം. ഇരുവരും ഒന്നിച്ചുള്ള ക്യൂട്ട് വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് ടീമംഗങ്ങൾ മുത‌ൽ വിനയ് ഫോർട്ട്, നൂറിൻ ഷെരീഫ്, ദുർഗ കൃഷ്ണ, അഞ്ജലി നായർ, സിനില്‍ സൈനുദ്ധീന്  തുടങ്ങി പ്രമുഖരുടെ നിരതന്നെ ചടങ്ങിൽ പങ്കെടുത്തിരുന്നു.