ലൂസിഫറില്‍ അച്ഛന്‍റെ ചിത കത്തുന്ന സീനില്‍ വികാരഭാരം; ആ വേദന പറഞ്ഞ് മഞ്ജു

അച്ഛന്റെ മരണം തന്നെ ആഴത്തിൽ ബാധിച്ചുവെന്ന് തുറന്നു പറയുകയാണ് നടി മഞ്ജുവാര്യർ. എന്‍റെ ജീവിതത്തിലും കരിയറിലും ഏറ്റവും സ്വാധീനിച്ച പുരുഷന്‍ അച്ഛനാണ്. എല്ലാവരുടെ ജീവിതത്തിലും നമ്മള്‍ പോലും അറിയാതെ സ്വാധീനിക്കുന്ന ആള്‍ അച്ഛന്‍ തന്നെയാകും. അച്ഛന്‍റെ മരണം ഒരിക്കലും റിക്കവര്‍ ചെയ്യാനാകാത്ത ഒരു വിഷമം തന്നെയാണ്. അന്നും ഇന്നും ആ വിഷമം അതുപോലെ തന്നെയുണ്ട്.'' മ‍ഞ്ജു പറയുന്നു. 

'അച്ഛന്‍റെ മരണം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളിലായിരുന്നു ലൂസിഫറിന്‍റെ ഷൂട്ടിങ്. അച്ഛന്‍റെ ചിത കത്തിക്കുന്ന സീനൊക്കെ വളരെ വികാരപരമായാണ് അഭിനയിച്ചത്. ലൂസിഫർ സിനിമയുടെ ചിത്രീകരണത്തിന് ഒരു വര്‍ഷം മുമ്പായിരുന്നു മഞ്ജു വാര്യരുടെ അച്ഛന്‍ മാധവന്‍ വാര്യര്‍ മരിക്കുന്നത്. അച്ഛന്‍റെ മരണം തന്നെ സംബന്ധിച്ച് ഒരിക്കലും കരകയറാൻ സാധിക്കാത്ത വിഷമമാണെന്ന് മഞ്ജു പറയുന്നു. അന്നും ഇന്നും ആ വിഷമം അതുപോലെ തന്നെയുണ്ടെന്നും താരം പറയുന്നു. വനിതയ്ക്കു നൽകിയ അഭിമുഖത്തിലാണ് മഞ്ജു ഇക്കാര്യം തുറന്നുപറഞ്ഞത്.

‘സ്കൂൾ കലാതിലകമായപ്പോൾ എന്റെ മുഖചിത്രം അച്ചടിച്ചുവന്ന വാരിക ലോഹിതദാസ് സാർ കണ്ടതു തന്നെയാകും ജീവിതത്തിലെ വഴിത്തിരിവ്. അങ്ങനെയാണ് ‘സ ല്ലാപ’ത്തിൽ നായികയായത്. അപ്പോഴൊന്നും എനിക്കറിയില്ലായിരുന്നു അതാണ് ജീവിതത്തിലെ ആ നിർണായക ഘട്ടമെന്ന്. ‘സല്ലാപം’ ചെയ്ത ശേഷം പിന്നെ സിനിമ ചെയ്യണമെന്നു പോലും അന്നു കരുതിയിരുന്നില്ല.’–മഞ്ജു പറഞ്ഞു.