സർപ്രൈസ് ആയി അമ്മ വേദിയിൽ; അമ്പരന്ന് മഞ്ജു; വിഡിയോ

മഞ്ജു വാര്യർക്ക് സർപ്രൈസ് നൽകി അമ്മ ഗിരിജ വേദിയിൽ. പ്രതീക്ഷിക്കാതെ അമ്മയെ വേദിയിലെത്തിയ മഞ്ജു അമ്പരന്നു. മനോരമ ഓൺലൈൻ ചുങ്കത്ത് ജ്വല്ലറിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച 'ഡിന്നർ വിത്ത് മഞ്ജു ആൻഡ് ടീം പ്രതി പൂവൻ കോഴി' എന്ന പരിപാടിയിലാണ് അപൂർവ ഒത്തുചേരൽ. 

മഞ്ജു വാരിയർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന റോഷൻ ആൻഡ്രൂസ് ചിത്രം പ്രതി പൂവൻ കോഴിയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് ഒത്തുചേരൽ സംഘടിപ്പിച്ചത്. ഇതിലേക്ക് അമ്മ ഗിരിജ എത്തുന്നുണ്ടെന്ന കാര്യം മഞ്ജു വാരിയരെ അറിയിച്ചിരുന്നില്ല. വേദിയിൽ അമ്മ പ്രത്യക്ഷപ്പെട്ടപ്പോൾ മഞ്ജുവിന്റെ കണ്ണുകളിൽ അദ്ഭുതം. നിറഞ്ഞ കയ്യടികളോടെയാണ് കാണികൾ ഈ നിമിഷത്തെ സ്വീകരിച്ചത്. 

കേരളത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 22 സെയിൽസ് ഗേൾസും അവരുടെ കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. മഞ്ജുവിന്റെ അമ്മ ഗിരിജ അധികം പൊതുവേദികളിൽ പ്രത്യക്ഷപ്പെടാത്ത ആളാണ്.  ഇതാദ്യമായാണ് ഒരു സിനിമയുടെ പ്രമൊഷൻ പരിപാടിയിൽ ഗിരിജ എത്തുന്നത്. 

വിഡിയോ കാണാം: