ഐശ്വര്യ റായ്, ഐശ്വര്യ ലക്ഷ്മി, വിക്രം‍; താരനിരയുമായി മണിരത്നത്തിന്റെ പൊന്നിയില്‍ സെല്‍വന്‍

മണിരത്നം സംവിധാനം ചെയ്യുന്ന 'പൊന്നിയില്‍ സെല്‍വന്‍' ചിത്രീകരണം ആരംഭിച്ചു. വിക്രം, ഐശ്വര്യ റായ്, കാര്‍ത്തി, വിക്രം, പ്രഭു, ജയം രവി, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, അശ്വന്‍ കാകുമാനു, ശരത് കുമാര്‍, പ്രഭു തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മണിരത്നത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. എഐര്‍ റഹ്മാന്‍ ആണ് സംഗീത സംവിധാനം. നൃത്തസംവിധാനം നിര്‍വഹിക്കുന്നത് ബൃന്ദ മാസ്റ്ററാണ്. 

മണിരത്നത്തിന്റെ സ്വപ്നപദ്ധതിയായ പൊന്നിയില്‍ സെല്‍വന്‍' ചോളരാജാവായിരുന്ന അരുള്‍മൊഴിവര്‍മനെ ആസ്പദമാക്കിയുള്ളതാണ്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയാണ് ആധാരം.

2012 ല്‍ സിനിമയുടെ ജോലികള്‍ മണിരത്നം ആരംഭിച്ചതാണെങ്കിലും സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം നീണ്ടുപോകുകയായിരുന്നു. 

ഷൂട്ടിങ്ങ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രം ഐശ്വര്യ ലക്ഷ്മി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.