ലോലിതനും മണ്ഡോദരിയും ഒന്നായി; താരങ്ങൾ സംഗമിച്ച് വിവാഹ വിഡിയോ

പ്രേക്ഷകരുടെ പ്രിയ താരങ്ങളായ എസ് പി ശ്രീകുമാറിന്റെയും സ്നേഹ ശ്രീകുമാറിന്റെയും വിവാഹ റിസപ്ഷന് താരങ്ങളെത്തി. മലയാള സിനിമ-സീരിയൽ രംഗത്തെ പ്രശസ്തർ ചടങ്ങിൽ പങ്കെടുത്തു. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. ഇതിനുശേഷം കൊച്ചിയിൽ വച്ചായിരുന്നു റിസപ്ഷൻ.

മഴവിൽ മനോരമ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയായ മറിമായത്തിലെ മണ്ഡോദരി എന്ന കഥാപാത്രത്തിലൂടെയാണ് സ്നേഹ പ്രേക്ഷകർക്ക് പ്രിയങ്കരിയാകുന്നത്. ഇതേ സീരിയലിൽ ലോലിതൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രീകുമാറും പ്രശംസ നേടിയിരുന്നു.

വിവാഹ റിസപ്ഷന്റെ വിഡിയോ കാണാം: