ചലച്ചിത്രമേളയിലെ പരീക്ഷണ ചിത്രങ്ങൾ; പുതു കാഴ്ചയായ് ‘സോൾ’

രാജ്യാന്തര ചലച്ചിത്രമേളയുടെ അഞ്ചാംദിനം പരീക്ഷണ ചിത്രങ്ങളുടേതായി . വെനീസില്‍ മികച്ച ചിത്രമായ സോള്‍, ആഖ്യാനത്തില്‍ പുതുമ പുലർത്തിയ അസര്‍ബൈജാന്‍ ചിത്രം വെന്‍ ദ് പെര്‍മിഷന്‍സ് ഗ്രൂ തുടങ്ങിയ ചിത്രങ്ങളാണ്  പ്രേക്ഷകര്‍ക്കും ചലച്ചിത്രകാന്മാര്‍ക്കും ഒരുപോലെ ഇഷ്ടമായത്.

ചലച്ചിത്രനിര്‍മിതിയും ആഖ്യാനത്തിലും മലയാളത്തിന് സുപരിചിതമായ ശൈലിയിലായിരുന്നു അസര്‍ബൈജൈന്‍ ചിത്രമായ വെന്‍ ദ  പെര്‍മിഷന്‍ ഗ്രൂ. മല്‍സരവിഭാഗത്തിലെ ഈ ചിത്രം പണ്ട് സോവ്യറ്റ് റഷ്യയുടെ ഭാഗമായിരുന്നു അസൈര്‍ബൈജാനിലെ ഉള്‍പ്രദേശത്തിന്റെ ഉള്‍ത്തുടിപ്പാണ് വ്യക്തമാക്കുന്നുത്. മകനും പ്രതീക്ഷിച്ചിരിക്കുന്ന അമ്മയും അമ്മയോട് ആരാണ് ആര്‍ക്കു വേണ്ടതെന്ന ചോദ്യം ഉന്നയിക്കുന്ന മകനുമാണ് ഇതിലെ കഥാപാത്രങ്ങള്‍. 

സമയവും കാലവും ചിലനേരങ്കിലുമെങ്കിലും നിശ്ചമാകുന്ന ചില നിമഷങ്ങളുണ്ടെന്ന് സംവിധായകന്‍ ഹിലാല്‍ ബദരോവ് കാട്ടിത്തരുന്നു. നാംജീവിക്കുന്ന ലോകത്തിന്റെ പ്രകൃതിയും പ്രകൃതങ്ങളും വെളിവാക്കുന്ന  63 സിനിമകളാണ് ഇന്നെത്തിയത് . ജൂറി ചെയര്‍മാന്‍ ഖൈരി ബെഷാരയുടെ ഡോക്യു-ഫിക്ഷന്‍ വിഭാഗത്തില്‍ പെട്ട മൂണ്‍ ഡോഗും ഇതില്‍ ഉള്‍പ്പെടുന്നു. ബെഷാരയെ ഒരു ദിവസം കാണാതാവുകയും,പിന്നീട് അദ്ദേഹം ഒരു ചെന്നായയായി രൂപാന്തരപ്പെടുകയും ചെയ്യുന്നതാണ്ചിത്രത്തിന്റെ പ്രമേയം. ഫ്രാന്‍സ് കാഫ്കയുടെ രൂപാന്തരണം അനുസ്മരിപ്പിക്കും വിധം. അത്രയ്ക്കാണ് പരീക്ഷണങ്ങള്‍