'36 വർഷത്തെ സുഹൃത്ത്, 55 സിനിമകളിലെ നായകൻ'; മോഹന്‍ലാലിനൊപ്പം ശോഭന; കുറിപ്പ്

55 സിനിമകളിൽ തന്റെ നായകനായി അഭിനയിച്ച മോഹൻലാലിൊനപ്പം സെൽഫി എടുത്ത് ശോഭന. കഴിഞ്ഞ ദിവസം തെന്നിന്ത്യൻ താരം ചിരഞ്ജീവിയുടെ വീട്ടിൽ വച്ച് നടന്ന 80–കളിലെ താരങ്ങളുടെ സംഗമ വേളയിലാണ് ശോഭന മോഹൻലാലിനൊപ്പം സെൽഫി എടുത്തത്, ഈ ഫോട്ടോയാണ് നടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

സെൽഫിക്കൊപ്പം ശോഭന പങ്കുവച്ച് വരികളാണ് ആരാധകരെ ആവേശത്തിലാക്കിയത്. '36 വർഷമായുള്ള സുഹൃത്ത്, 55 സിനിമകളിലെ എന്റെ നായകൻ.. ശ്രീ മോഹൻലാല്‍.' മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയ ജോഡികളാണ് മോഹൻലാലും ശോഭനയും. ഇരുവരെയും ഒരു ഫ്രെയിമിൽ കണ്ട സന്തോഷത്തിലാണ് ആരാധകർ.