‘ഈ പെണ്‍കുട്ടിക്ക് എന്ത് യോഗ്യത..?’; പ്രിയ വാര്യരെ കടന്നാക്രമിച്ച് കന്നഡ നടൻ

പ്രിയ വാര്യർക്ക് നേരെ കടുത്ത വിമർശനവുമായി കന്നഡയിലെ പ്രമുഖ നടൻ ജഗ്ഗേഷ്. ബംഗളൂരിൽ പ്രിയ പങ്കെടുത്ത ഒരു ചടങ്ങിനെതിരെയാണ് ജഗ്ഗേഷിന്റെ രൂഷ വിമർശനം. കലാ സംസ്കാരിക പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ അവർക്കൊപ്പം ഇരിക്കാൻ എന്ത് യോഗ്യതയാണെന്ന് ജഗ്ഗേഷ് ചോദിക്കുന്നു. എഴുത്തുകാരിയോ സാമൂഹികപ്രവർത്തകയോ അല്ല. 

എന്തിനേറെ നൂറിലധികം സിനിമയിലഭിനയിച്ച മഹാനടിയല്ല, അനാഥരെ നോക്കി വളർത്തിയ മദർതേരസയുമല്ല. കേവലം കണ്ണിറുക്കലിലൂടെ ശ്രദ്ധനേടിയ പെൺകുട്ടിയാണ്. അവരെയാണ് നൂറോളം സിനിമകൾ ചെയ്ത സായി പ്രകാശിനും നിർമ്മലാനന്ദ സ്വാമിജിക്കുമൊപ്പം ഇരുത്തിയിരിക്കുന്നത്. ഈ പ്രതിഭകൾക്കൊപ്പം കണ്ണിറുക്കുന്ന പെൺകുട്ടിയെ മാതൃകയാക്കി വേദിയിലിരുത്തിയതോടെ യുവതലമുറ എങ്ങോട്ടാണ് പോകുന്നതെന്നും ജഗ്ഗേഷ് ചോദിക്കുന്നു.  ഫെയ്സ്ബുക്കിലൂടെയാണ് ജഗ്ഗേഷിന്റെ രൂഷവിമർശനം.