മഞ്ജുവിന് പകരം ശ്രിയ ശരൺ; അസുരൻറെ തെലുങ്ക് റീമേക്ക് എത്തുന്നു

മഞ്ജു വാര്യരുടെ തമിഴ് അരങ്ങേറ്റ ചിത്രമായ അസുരൻ സൂപ്പർ ഹിറ്റായതിനു പിന്നാലെ ചിത്രത്തിൻറെ തെലുങ്ക് റീമേക്കും എത്തുന്നു തമിഴിൽ ധനുഷും മ‍ഞ്ജുവുമാണ് നായിക നായകരായി എത്തുന്നത്. എന്നാൽ തെലുങ്കിൽ സൂപ്പർ താരം വെങ്കടേഷാവും നായകനായി എത്തുക. തെലുങ്ക് ചിത്രത്തിലെ നായകിയെ കുറിച്ച് തീരുമാനമായിരുന്നില്ല.

പുതിയ വാർത്തകളനുസരിച്ച് തെന്നിന്ത്യൻ സൂപ്പർ താരം ശ്രിയ ശരണായിരിക്കും തെലുങ്ക് റീമേക്കില്‍ നായികയാകുക. മഞ്ജു വാര്യര്‍ അഭിനയിച്ച പച്ചൈമ്മാള്‍ എന്ന കഥാപാത്രമായിട്ടാണ് ശ്രിയ തെലുങ്കില്‍ എത്തുക. മഞ്ജുവിന് ഏറെ ആരാധക പ്രശംസ നേടിക്കൊടുത്ത കഥാപാത്രമായിരുന്നു ഇത്.  ചിത്രം വളരെ വേഗത്തിൽ 100 കോടി ക്ലബ്ബിലും എത്തിയിരുന്നു.

വെട്രിമാരനായിരുന്നു തമിഴ് ചിത്രം സംവിധാനം ചെയ്‍തത്. തെലുങ്കില്‍ അസുരൻറെ സംവിധായകൻ ഓംകാര്‍ ആണ്. തമിഴിലെ പ്രമുഖ എഴുത്തുകാരൻ പൂമണിയുടെ 'വെക്കൈ' എന്ന നോവലിനെ ആധാരമാക്കിയാണ് അസുരൻ നിർമ്മിച്ചത്. ഇന്നും തമിഴ് നാടിൻറെ ഉൾ നാടൻ ഗ്രമാങ്ങളിൽ നിലനിൽക്കുന്ന സാധാരക്കാരൻറെ പ്രശ്നങ്ങളെയാണ് ചിത്രം വരച്ചുകാട്ടുന്നത്.