നാഗാർജുനയുടെ ഫാംഹൗസിൽ അഴുകിയ മൃതദേഹം; അന്വേഷണം

തെലുങ്ക് സൂപ്പര്‍ താരം നാഗാർജുനയുടെ ഫാംഹൗസിൽ നിന്ന് അജ്ഞാത മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് ആറു മാസം പഴക്കമുള്ളതായി പൊലിസ് അറിയിച്ചു. തെലങ്കാനയിലെ രങ്കറെഡ്ഡി പാപ്പിറെഡ്ഡിഗുഡയിലുള്ള ഫാംഹൗസിലാണ് മൃതദേഹം കണ്ടെത്തിയത്.

രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് ഫാം ഹൗസ് തുറന്ന് നോക്കിയ ജോലിക്കാരാണ് മൃതദേഹം കണ്ടത്. തുടർന്ന് പൊലിസിനെയും വില്ലേജ് റവന്യു ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചതിനെത്തുടർന്ന് അന്വേഷണം ആരംഭിച്ചു.ഒരു വർഷം മുൻപാണ് പാപ്പിറെഡ്ഡിഗുഡയിൽ നാഗാർജുന 40 ഏക്കർ സ്ഥലം വാങ്ങിയത്. ഇതിനുള്ളിലാണ് ഫാംഹൗസ് പ്രവർത്തിക്കുന്നത്.