‘തലൈവി’യാകാൻ കങ്കണ; വൈറലായി പ്രോസ്തെറ്റിക് മേക്കപ്പ് ചിത്രങ്ങൾ

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിത കഥ പറയുന്ന ‘തലൈവി’ യിൽ നായികയാവാനുളള തയ്യാറെടുപ്പിലാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്. ഇതിനായി നടത്തുന്ന പ്രോസ്തെറ്റിക് മേക്കപ്പിന്റെ ഒരുക്കങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ചിരിക്കുന്നത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ലോസ് ആഞ്ചലസിലെ ജേസൺ കോളിൻസ് സ്റ്റുഡിയോയിലാണ് ഒരുക്കങ്ങൾ നടത്തുന്നത്.

ദി മമ്മി,പ്ലാനറ്റ് ഓഫ് എയ്പ്സ്, ദി ടെർമിനേറ്റർ ,ജുറാസിക് പാർക്ക് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിൽ കണ്ട് പരിചയിച്ച ,രൂപം അടിമുടി മാറ്റുന്ന രീതിയാണ് പ്രോസ്തെറ്റിക് മേക്കപ്പ്.