ഓട്ടോഗ്രാഫ് വാങ്ങാനെത്തി കുട്ടി ആരാധിക; ‘ചേട്ടനാരെന്ന് ’ചോദ്യം കേട്ട് ‍ഞെട്ടി നിവിൻ പോളി

ഓട്ടോഗ്രാഫ് വാങ്ങാനെത്തിയ കുട്ടി ആരാധികയുടെ കൂട്ടുകാരിയുടെ ചോദ്യം കേട്ട് ഞെട്ടിയിരിക്കുകയാണ് നടൻ നിവിൻ പോളി.  താരത്തെ അറിയാത്ത ഒരു കൊച്ചുകുട്ടി പോലും കേരളത്തിൽ ഉണ്ടാകില്ല. കുട്ടികൾക്കിടയിലും യുവാക്കൾക്കിടയിലും ഒരുപാട് ആരാധകരുള്ള യുവതാരമാണ് നിവിൻ പോളി.

ചെന്നൈയിൽ ലവ് ആക്​ഷന്‍ ഡ്രാമയുടെ സെറ്റിൽ വച്ചാണ് സംഭവം. നിവിന്റെ ആരാധികയായ കൊച്ചുകുട്ടി തന്റെ കൂട്ടുകാരിയെയും കൂട്ടി താരത്തിന്റെ ഓട്ടോഗ്രാഫ് മേടിക്കാൻ അരികിൽ ചെല്ലുന്നു. ഓട്ടോഗ്രാഫ് നൽകുന്ന താരത്തിന്റെ അടുത്തുനിന്ന് കൂട്ടുകാരി ചോദിക്കുന്നു, ‘ഇതാരാണ്’. ‘ഇത് ഹീറോ’ എന്ന് കൂട്ടുകാരിയോട് പറയുന്ന ആരാധിക.

ഇതൊക്കെ കണ്ട് അമ്പരന്നു നിൽക്കുന്ന നിവിൻ പോളിയുടെ ഡയലോഗ് ‘ഞാൻ ആരാണെന്ന്.’ രസകരമായ ഈ നിമിഷം അജു വർഗീസ് ആണ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചത്.