നീണ്ട പതിനേഴ് വർഷം...മനുവിൽ നിന്ന് റോണി വരെ; ഹൃദയമിടിപ്പെന്ന് സുപ്രിയ

നന്ദനത്തിലെ മനുവായി മലയാള സിനിമയിലേക്ക് എത്തിയ പൃഥിരാജിന് ആശംസകളുമായി ഭാര്യ സുപ്രിയ. ഇൻസ്റ്റഗ്രാമിലാണ് സുപ്രിയ പ്രിയപ്പെട്ടവന് ആശംസകൾ നേർന്നത്. മനുവിൽ നിന്ന് റോണി വരെ.. എത്ര ദൂരം നിങ്ങൾ താണ്ടി. ഇനിയും  ഉയരങ്ങളിലേക്ക് പോകൂ. സിനിമയിലെ 17 വർഷങ്ങൾ , തുടരട്ടെ. എന്റെ ജീവതാളം എന്ന ഹാഷ്ടാഗോടെയാണ് സുപ്രിയ ചിത്രം പങ്കുവച്ചിരിക്കുന്നത്. 

സുപ്രിയയുടെ പോസ്റ്റിന് താഴെ ആരാധകരും സ്നേഹാശംസകൾ അറിയിച്ചിട്ടുണ്ട്. ബ്രദേഴ്സ് ഡേയാണ് താരത്തിന്റേതായി പ്രദർശനത്തിനെത്തിയ അവസാന ചിത്രം. ആടുജീവിതം, ഡ്രൈവിങ് ലൈസൻസ് എന്നീ ചിത്രങ്ങൾ ഇനിയും പുറത്തിറങ്ങാനുണ്ട്.