മർലിൻ മൺറോയെ അനുകരിക്കാൻ ശ്രമിച്ച് ശിൽപ; പണി കൊടുത്ത് കാറ്റ്; വൈറൽ വിഡിയോ

ബോളിവുഡിലെ ഫിറ്റ്നെസ് ക്വീന്‍ എന്ന് അറിയപ്പെടുന്ന നടിയാണ് ശില്‍പ്പ ഷെട്ടി. യോഗയും ചിട്ടയായ ഭക്ഷണവുമാണ് ശില്‍പ്പയുടെ സൗന്ദര്യ രഹസ്യം. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ ശിൽപ നിരവധി ചിത്രങ്ങളും വീഡിയോകളും  പോസ്റ്റ് ചെയ്യാറുണ്ട്. നിരവധി ആരാധകരാണ് ശിൽപയെ ഇൻസ്റ്റഗ്രാമിലൂടെ ഫോളോ ചെയ്യുന്നത്.

ശില്‍പ്പയ്ക്ക് പറ്റിയ വമ്പന്‍ അബദ്ധത്തിന്റെ  വിഡിയോയാണ് വൈറലാകുന്നത്. മെര്‍ലിന്‍ മണ്‍റോയെ അനുകരിച്ച് പോസ് ചെയ്യുന്നതിനിടിയില്‍ കാറ്റാണ് ശില്‍പ്പയ്ക്ക് പണി കൊടുത്തത്. 

വിഡിയോ എടുക്കാന്‍ പോസ് ചെയ്യുന്നതിനിടയില്‍ ശില്‍പ്പയുടെ വസ്ത്രങ്ങള്‍ മുകളിലേക്ക് പറക്കുകയായിരുന്നു. ഇത് മനസിലാക്കിയ ശില്‍പ്പ പെട്ടെന്ന് വസ്ത്രം പിടിച്ച് താഴേക്ക് ഇടുകയും ചെയ്തു. വസ്ത്രം താഴേക്ക് പിടിച്ച് ഇടുമ്പോള്‍ നിലവിളിക്കുന്നതും കേള്‍ക്കാം. ഈ വീഡിയോ ശില്‍പ്പ തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇതിനോടകം 18 ലക്ഷത്തോളം ആളുകളാണ് ഈ വീഡിയോ കണ്ടത്.