കൽക്കിയിൽ ഇടിച്ചു നിരത്താൻ ടൊവീനോ ജിമ്മിൽ; ഒപ്പം വില്ലനും, വിഡിയോ

ജിമ്മിൽ കഠിനമായി വർക്ക് ഔട്ട് വിഡിയോ പുറത്ത് വിട്ട് ടൊവീനോ. പുതിയ ചിത്രമായ കൽക്കിക്ക് വേണ്ടിയാണ് താരം തയ്യാറെടുക്കുന്നത്. പരിശീലനത്തിൽ എത്രത്തോളം വിയർക്കുന്നോ യുദ്ധക്കളത്തിൽ അത്ര കുറച്ചേ ചോര പൊടിയൂ എന്നാണ് വിഡിയോ പങ്കുവച്ച് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. 

പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ടൊവീനോ ചിത്രത്തിലെത്തുന്നത്. ഇടിച്ചു നിരത്താൻ താരം മസിൽമാനാകുമ്പോൾ വില്ലനായി അഭിനയിക്കുന്ന ശിവ് ജിത്തും ട്രെയിനറുടെ ശിക്ഷണത്തിൽ വർക്കൗട്ട് ചെയ്യുന്നതും വിഡിയോയിൽ കാണാം. എന്തായാലും മേക്കോവർ ആരാധകർ ഏറ്റെടുത്ത മട്ടാണ്. കാത്തിരിക്കുകയാണ് എന്നാണ് വിഡിയോയ്ക്ക് ചുവടെ ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്.