നിര്‍മാതാക്കള്‍ ആട്ടും തുപ്പും ജാഡയും സഹിക്കുന്നത് സിനിമയ്ക്കു വേണ്ടി: മമ്മൂട്ടി: വിഡിയോ

സിനിമ നിര്‍മാതാക്കളുടെ ത്യാഗവും കഷ്ടപ്പാടുകളും ഉള്‍ക്കൊണ്ടുളള പ്രസംഗമാണ് സിനിമാ നിര്‍മാതാക്കളുടെ ആസ്ഥാന മന്ദിരത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ നടന്‍ മമ്മൂട്ടിക്ക് കൈയടി നേടിക്കൊടുത്തത്. സിനിമയോടുളള "പാഷന്‍" മാത്രമാണ് നിര്‍മാതാക്കളെ ഈ രംഗത്ത് നിലനിര്‍ത്തുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. പണമുണ്ടാക്കാന്‍ സാധ്യതയുളള മറ്റൊരുപാട് മേഖലകള്‍ ഉണ്ടായിട്ടും സിനിമയില്‍ തന്നെ അവര്‍ നിലയുറപ്പിക്കുന്നത് ഈ മേഖലയോടുളള താല്‍പര്യമൊന്നു കൊണ്ടു മാത്രമാണ്. പലരുടെയും ആട്ടും തുപ്പും ജാ‍ഡയുമെല്ലാം സഹിച്ച് നില്‍ക്കുന്നവരാണ് നിര്‍മാതാക്കളുടെ പ്രശ്നങ്ങള്‍ എല്ലാവര്‍ക്കും അറിയാമെങ്കിലും ജീവിത തിരക്കില്‍ ആരും അതിന് അത്ര ശ്രദ്ധ കൊടുക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യ സിനിമ മുതല്‍ തനിക്ക് അവസരം നല്‍കിയ എല്ലാ നിര്‍മാതാക്കളെയും മമ്മൂട്ടി പ്രസംഗത്തില്‍ അനുസ്മരിച്ചു. മമ്മൂട്ടിയുടെ പ്രസംഗത്തിന്‍റെ പൂര്‍ണരൂപം കാണാം.