'എജ്ജാതി മനുഷ്യനാണിത്'; സ്റ്റൈലിഷ് ലുക്കില്‍ മമ്മൂക്ക; ദി കിങ് എന്ന് ആരാധകര്‍

അഭിനയം കൊണ്ട് മാത്രമല്ല ലുക്ക് കൊണ്ടും നടപ്പുകൊണ്ടും സൗന്ദര്യം കൊണ്ടും അമ്പരപ്പിക്കുകയാണ് മലയാളത്തിന്‍റെ സ്വന്തം മമ്മൂക്ക. പ്രായം വെറുമൊരു സംഖ്യമാത്രമെന്ന് തെളിക്കുന്ന മലയാള സിനിമയിലെ ഒരേയൊരു താരവും ഒരുപക്ഷേ മമ്മൂട്ടി തന്നെയാകും. താരത്തിന്‍റെ സിനിമകള്‍ മാത്രമല്ല ഫോട്ടോസും വി‍‍ഡിയോസും വരെ സൈബറിടത്ത് ശ്രദ്ധനേടാറുണ്ട്. അത്തരത്തിലൊരു ചിത്രമാണ് സോഷ്യല്‍ ലോകത്ത് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ചിത്രം കണ്ടവരെല്ലാം ഒരേ സ്വരത്തില്‍ പറയുന്നത് 'എജ്ജാതി മനുഷ്യനാണിത്, വീണ്ടും വീണ്ടും ഞെട്ടിക്കുകയാണല്ലോ', എന്നാണ്.

കറുത്ത കൂളിങ് ഗ്ലാസും സ്റ്റൈലിഷ് ലുക്കിലുളള ഷര്‍ട്ടും പാന്‍്സും ഒപ്പമൊരു തൊപ്പിയും ധരിച്ച് നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രത്തിന് കയ്യടിക്കുകയാണ് ആരാധകര്‍. സിംങ്കപ്പൂരില്‍ നിന്നും പകര്‍ത്തിയിരിക്കുന്നതാണ് ചിത്രമെന്ന് ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയും. ചരിത്ര പ്രസിദ്ധമായ മെർലിയൺ ലയൺ ഫിഷ് പ്രതിമയെയും ഫോട്ടോയില്‍ കാണാം. പ്രകൃതി ഭംഗിയും മനുഷ്യനിര്‍മിതിയുടെ ഉദാത്തമായ സൗന്ദര്യവും ഒത്തുചേര്‍ന്ന ഫ്രെയിമില്‍ മലയാളത്തിന്‍റെ സ്വന്തം മമ്മൂക്ക. ചിത്രം നെ‍ഞ്ചേറ്റുകയാണ് ആരാധകര്‍. 'ദി കിങ്' എന്നാണ് ആരാധകരില്‍ ചിലരുടെ കമന്‍റ്. ഏതാ ഈ ചുളളനെന്ന് മറ്റ് ചിലര്‍. സോഷ്യല്‍ മീ‍‍ഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് മമ്മൂട്ടിയുെട സൈലിഷ് പോസിലുളള ചിത്രം.

അതേസമയം, മമ്മൂട്ടിയുടേതായി ഒടുവില്‍ ഇറങ്ങിയ ചിത്രം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗമാണ്. ചിത്രം മികച്ച സ്വീകാര്യതയാണ് നേടിയത്. പൂര്‍ണമായും ബ്ലാക് ആന്‍ഡ് വൈറ്റില്‍ തീമില്‍ റിലീസ് ചെയ്ത് ചിത്രം ബോക്സ് ഓഫീസില്‍ വി‍ജയം കൊയ്തു. വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോ ആണ് വരാനിരിക്കുന്ന മമ്മൂട്ടി ചിത്രം. 

Mammootty's new photo goes viral on social media