പ്രിയങ്കയ്ക്ക് ചുവട് പിഴച്ചു, കൈത്താങ്ങായി നിക്ക്; വിഡിയോ

നടി പ്രിയങ്ക ചോപ്രയും ഭർത്താവും അമേരിക്കൻ ഗായകനുമായ നിക്ക് ജോനാസും അനുജൻ ജോ ജോനാസിൻറെ വിവാഹ തിരിക്കുകളിലാണ്. വിവാഹത്തിന് മുന്നോടിയായി പരീസിൽ വച്ചു നടക്കുന്ന ആഘോഷങ്ങളുടെ ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമാണ്. ഇതിനിടയിലാണ് പ്രിയങ്കയുടെ കാൽ വഴുതി വീഴുന്ന ദൃശ്യങ്ങളും വൈറലാകുന്നത്.

ഉല്ലാസ ബോട്ടിലെ യാത്രക്കിടെയായിരുന്നു സംഭവം. പാട്ടിന് ചുവട് വയ്ക്കുന്ന പ്രിയങ്ക അബദ്ധത്തിൽ കാൽ വഴുതുമ്പോൾ നിക്കാണ് രക്ഷകനാവുന്നത്. പ്രയങ്കയുടെ കൈയ്യിലിരുന്ന വൈൻ ഗ്ലാസ് താഴെ വെള്ളത്തിൽ പോകുന്നുണ്ട്. തക്കസമയത്ത് നിക്ക് പ്രിയങ്കയെ താങ്ങി നിര്‍ത്തിയത് കൊണ്ടാണ് അപകടമൊഴിവായത്.

ജൂലൈ ആദ്യവാരമാണ് ജോ ജോനാസും സോഫിയും തമ്മിലുള്ള വിവാഹം. എന്തായാലും ദ സ്കൈ ഈസ് പിങ്ക് എന്ന ബോളിവുഡ് ചിത്രത്തിലൂടെ മടങ്ങി വരവറിയിക്കാൻ ഒരുങ്ങുകയാണ് പ്രിയങ്ക. ഷോണാലി ബോസാണ് ചിത്രത്തിൻറെ സംവിധായകൻ. ഫർഹാൻ അക്തറും സൈറ വസിമും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒക്ടോബർ 11 ന് തിയേറ്ററുകളിലെത്തും.