പുതുകാഴ്ചകളുടെ വരവിന് നേരമായി; വരവറിയിച്ച് ‘സെയ്ഫ്’ ഫസ്റ്റ് ലുക്ക് പുറത്ത്

പുതുകാഴ്ചകളുടെ ചേരുവകളുമായി ഒരു സിനിമ ഒരുങ്ങുന്നു. സെയ്‌ഫ്. സിനിമ സിനിമ മാത്രമായി ഒതുങ്ങാതെ അതിനപ്പുറത്തേയ്ക്ക് നീളുന്ന പുതുകാഴ്ചയാകും സെയ്ഫിന്റേതെന്ന് അണിയറപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു.  ഷാജി പല്ലാരിമംഗലം കഥയൊരുക്കി എപിഫാനി എന്റർടൈൻമെന്റിന്റെ ബാനറിൽ ഷാജി പല്ലാരിമംഗലം, സർജു മാത്യു എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം സ്ത്രീ കഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്നു.  

അനുശ്രീ,  അപർണ ഗോപിനാഥ്, സിജു വിൽസൺ, അജി ജോൺ, ഹരീഷ് പേരടി, പ്രസാദ് കണ്ണൻ,  ശിവജി ഗുരുവായൂർ, ഷാജി പല്ലാരിമംഗലം, സർജു മാത്യു, കൃഷ്ണ, ഊർമിള ഉണ്ണി, അഞ്ജലി നായർ, ലക്ഷ്മിപ്രിയ, ഷെറിൻ ഷാജി, തൻവി കിഷോർ, ദിവ്യ പിള്ള, ഷിബില,  സാവിയോ, ബിട്ടു തോമസ് തുടങ്ങിയവർ കഥാപാത്രങ്ങളാകുന്നു. പ്രദീപ്‌ കാളിപുരയത്തിന്റേതാണ് സംവിധാനം. നീൽ ഡി കുഞ്ഞ ഛായാഗ്രഹണം നിർവഹിക്കുന്നു. സെവൻ ആർട്സ് മോഹൻ പ്രോജക്ട് ഡിസൈനർ ആയും പ്രസാദ് കണ്ണൻ മീഡിയ കണ്ടന്റ് കൺസൾട്ടന്റ് ആയും പ്രവർത്തിക്കുന്നു. സേതു അടൂരാണ് പ്രൊഡക്ഷൻ കൺട്രോളർ.

പട്ടണം ഷാ ചമയവും സമീറ സനീഷ് വസ്ത്രാലങ്കാരവും ഒരുങ്ങുന്നു.  രാഹുൽ സുബ്രഹ്മണ്യത്തിന്റേതാണ് സംഗീതം. ഊട്ടിയിലും കൊച്ചിയിലുമായി രണ്ടു ഷെഡ്യൂളുകളിലായാണ് ചിത്രീകരണം.