തൊട്ടപ്പനെ ഹൃദയത്തോട് ചേർത്ത് വിനായകൻ; ആദ്യമായി ടൈറ്റിൽ റോളിൽ

താന്‍ ആദ്യമായി ടൈറ്റില്‍ റോള്‍ അവതരിപ്പിക്കുന്ന തൊട്ടപ്പന്‍ എന്ന ചിത്രം മികച്ച പ്രതികരണം നേടുമ്പോള്‍ സ്വന്തം കഥാപാത്രത്തെക്കുറിച്ചും സിനിമയെക്കുറിച്ചും സംസാരിക്കുകയാണ് നടന്‍ വിനായകന്‍. ഫ്രാന്‍സിസ് നൊറോണയുടെ കഥയെ ആസ്പദമാക്കി പി.എസ്.റഫീക്ക് തിരക്കയൊരുക്കിയ ചിത്രത്തിന്റെ സംവിധായകന്‍ ഷാനവാസ് കെ.ബാവൂട്ടിയാണ്. 

നടന്‍ വിനായകന്‍ ആദ്യമായി ടൈറ്റില്‍ റോളിലെത്തുന്ന സിനിമ. കിസ്മത്ത് എന്ന ശ്രദ്ധേയചിത്രത്തിന്റെ സംവിധായകന്‍ ഷാനവാസ് കെ.ബാവൂട്ടിയൊരുക്കുന്ന രണ്ടാമത്തെ ചിത്രം . നടന്‍ റോഷന്‍ മാത്യ, പുതുമുഖം പ്രിയംവദ കൃഷ്ണന്‍ തുടങ്ങിവയരും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം. ഇതിനകം നിരൂപകപ്രശംസ നേടിയ ചിത്രത്തെക്കുറിച്ച് പക്ഷെ നടന്‍ വിനായകന് ഒരുപാട് അവകാശവാദങ്ങളില്ല. ടൈറ്റില്‍ റോളിലെത്തുമ്പോള്‍ പാട്ടുപാടുകയും നൃത്തംവയ്ക്കുകയും ചെയ്യുന്ന പതിവുനായകനെയാണ് സാധാരണ മലയാള സിനിമയില്‍ കാണുക. ആദ്യമായി ടൈറ്റില്‍ റോളിലെത്തുമ്പോള്‍ വിനായകന് പറയാനുള്ളത് പക്ഷെ ഇതാണ്.

ഇതരഭാഷ സിനിമകള്‍ അല്ലെങ്കില്‍ അതിനുമപ്പുറമുള്ള സിനിമകളില്‍ അഭിനയിക്കുന്നതിനെക്കുറിച്ചൊക്കെ ചോദിച്ചാല്‍ അറുപത് വയസ്സുവരെയുള്ള തന്റെ എല്ലാ കാര്യങ്ങളും നേരത്തെ തീരുമാനിക്കപ്പെട്ടതാെണന്ന് പറയും വിനായകന്‍. അപ്പോള്‍ അറുപതാം വയസില്‍ എന്തായിരിക്കും എന്നതും ചോദ്യമാണ്. സിനിമയല്ലാതെ മറ്റ് മേഖലകളിലെ താല്‍പര്യത്തെക്കുറിച്ച് രസകരമായി മറുപടി.