മുണ്ടുടുത്ത് സ്റ്റൈലൻ ലുക്കിൽ ഐശ്വര്യ ലക്ഷ്മി; കൂടെയൊരു ചോദ്യവും: വൈറൽ

മുണ്ടുടുത്ത് സ്റ്റൈ‌ലൻ ലുക്കിൽ മലയാളത്തിന്റെ പ്രിയനടി ഐശ്വര്യ ലക്ഷ്മി. മുണ്ടുടുത്ത് ലൂസ് ടീഷര്‍ട്ടും ധരിച്ച് കണ്ണാടിക്കു മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കുന്ന ഐശ്വര്യയുടെ പുതിയ ഫോട്ടോ ആരാധകരിലും ചിരിയുണര്‍ത്തി. ഇതിലും ആകര്‍ഷണീയയാകാന്‍ എനിക്കു കഴിയുമോ എന്ന അടിക്കുറിപ്പോടെയാണ് ഇന്‍സ്റ്റാഗ്രാമിൽ ഐശ്വര്യ ഫോട്ടോ പോസ്റ്റ് ചെയ്തത്.

മലയാളത്തില്‍ ഇതുവരെയായി അഞ്ചു സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും വളരെ പെട്ടെന്ന് പ്രേക്ഷക മനസില്‍ ഇടം നേടാന്‍ ഐശ്വര്യയ്ക്കായിട്ടുണ്ട്.

2018ലെ ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകത്വമുള്ള വനിതകളുടെ പട്ടികയില്‍ ഐശ്വര്യ ലക്ഷ്മി ഇടം നേടിയിരുന്നു.