അടുത്ത പടത്തിൽ കിടിലം ഐറ്റം ഡാൻസ്; കാല് മാറരുത്; പൃഥ്വിയെ ട്രോളി ഒമർ ലുലു

നടനും സംവിധായകനുമായ പൃഥ്വിരാജിനെ ട്രോളി ഒമർ ലുലു. ലൂസിഫറിലെ ഐറ്റം ഡാൻഡിനെച്ചൊല്ലിയുണ്ടായ വിവാദത്തിലാണ് ഒമർ ലുലുവിന്റെ പ്രതികരണം. സ്ത്രീവിരുദ്ധ സിനിമകളിൽ അഭിനയിക്കില്ലെന്നും അത്തരം ഡയലോഗുകൾ പറയില്ലെന്നും പ്രഖ്യാപിച്ച പൃഥ്വി ആദ്യചിത്രത്തിൽ തന്നെ ഐറ്റം ഡാൻസ് ഉൾപ്പെടുത്തിയതാണ് വിവാദത്തിനും ചർച്ചകള്‍ക്കും വഴിതെളിച്ചത്. 

മോഹൻലാൽ നായകനായെത്തിയ ലൂസിഫറിന്റെ ക്ലൈമാക്സ് രംഗത്തിലാണ് ഐറ്റം ഡാൻസ് ഉൾപ്പെടുത്തിയിരുന്നത്. ഡാൻസ് ബാറിൽ ഐറ്റം ഡാൻസ് അല്ലാതെ ഓട്ടൻ തുള്ളൽ കാണിക്കാൻ പറ്റുമോ എന്നായിരുന്നു പൃഥ്വിയുടെ പ്രതികരണം. ഇതിനെയാണ് ഒമർ ലുലു ട്രോളിയത്. 

''ഒരുപാട് ചർച്ചയ്‌ക്കും വിലയിരുത്തലുകൾക്കുമൊടുവിൽ ഐറ്റം ഡാൻസ് സ്ത്രീവിരുദ്ധമല്ല എന്ന് തെളീയിക്കപ്പെട്ടതിനാൽ എന്റെ അടുത്ത പടത്തിൽ ഒരു കിടിലം ഐറ്റം ഡാൻസ് ഉണ്ടായിരിക്കുന്നതാണ്. ഇനി ആ സമയത്ത് ആരും കാലുമാറരുത്''-ഒമർ ലുലു ഫെയ്സ്ബുക്കിൽ കുറിച്ചു.