ക്രേഗ് തിരിച്ചെത്തുന്നു; പരുക്ക് ഗുരുതരമല്ലെന്ന് റിപ്പോർട്ട്

ജെയിംസ് ബോണ്ട് ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. സിനിമയുടെ ചിത്രീകരണം ഒരാഴ്ചയ്ക്കകം പുനരാരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. നായകന്‍ ഡാനിയേല്‍ ക്രേഗിന് പരുക്കേറ്റതിനെത്തുടര്‍ന്നാണ് ചിത്രീകരണം നിര്‍ത്തിവച്ചത്.

ജെയിംസ് ബോണ്ട് ആരാധകരെ ആശങ്കയിലാഴ്ത്തിയാണ് ഡാനിയേല്‍  ക്രേഗിന് പരുക്കേറ്റ വാര്‍ത്ത പുറത്ത് വന്നത്. ആക്ഷന്‍ രംഗത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു ക്രേഗിന് പരുക്കേറ്റത്. ചികില്‍സയ്ക്കായി സൂപ്പര്‍താരം അമേരിക്കയിലേക്ക് തിരിക്കുകയും ചെയ്തു. 

ക്രേഗിന്റെ പരുക്ക് ഗുരതരമല്ലെന്നും ഒരാഴ്ചയ്ക്കകം ഷൂട്ടിങ് തുടങ്ങാനാകുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ഓസ്കര്‍ ജേതാവ് റാമി മാലേക്കാണ് വില്ലന്‍കാരി ജോജിഫുകുനാഗയാണ് സംവിധാനം ചെയ്യുന്നത്. റാല്‍ഫ് ഫിയെന്‍സ്, റോറി കിന്നിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.സര്‍വീസില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ബോണ്ടിനെയാകും ചിത്രത്തില്‍ ആദ്യംകാണുകയെന്നാണ് സൂചന.