പാർവതി, നിങ്ങൾ അസൂയപ്പെടുത്തുന്നു; ഉയിരെടുക്കും ഉയരെ: പ്രകീർത്തിച്ച് അപ്പാനി ശരത്

ഉയരെ സിനിമയിലെ പാർവതിയുടെ അഭിനയത്തിന് അഭിനന്ദനങ്ങൾ ഏറെ ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ പാർവതിയെ പ്രകീർത്തിച്ച്് എത്തിയിരിക്കുകയാണ് നടൻ അപ്പാനി ശരത്. 

'പഠിച്ചു ചെയ്യേണ്ട ഒന്നുതന്നെയാണ് അഭിനയം എന്ന ഓർമപ്പെടുത്തലാണ് പാർവതിയുടെ ഓരോ കഥാപാത്രങ്ങളും. ഇപ്പോഴിതാ ഉയരെയും അങ്ങനെ തന്നെ. ഞാൻ അടങ്ങുന്ന അഭിനയ മോഹികളെ അസൂയാലുക്കൾ ആക്കുകയാണ് ഇൗ അഭിനേത്രി'. ശരത് ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

മനു അശോകൻ സംവിധാനം ചെയ്തിരിക്കുന്ന സിനിമയാണ് ഉയരെ. പ്രശംസ നേടി ചിത്രം പ്രദർശനം തുടരുകയാണ്. ആസിഫ് അലി, ടൊവീനോ തോമസ് എന്നിവരാണ് ചിത്രത്തിലെ നായകന്മാർ.

അപ്പാനി ശരതിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :

പഠിച്ചു ചെയ്യേണ്ട ഒന്നുതന്നെയാണ് അഭിനയം എന്ന ഓർമപ്പെടുത്തലാണ് പാർവതിയുടെ ഓരോ കഥാപാത്രങ്ങളും.. മൊയ്തീൻ മുതൽ ഞാൻ അടങ്ങുന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കയാണ് ഇൗ അഭിനയിത്രി ... ഞാൻ അടങ്ങുന്ന അഭിനയ മോഹികളെ അസൂയാലുക്കൾ ആക്കുകയാണ് ഇൗ അഭിനായിത്രി.. തന്റെ എല്ലാ കഥാപാത്രങ്ങളെയും കാണുന്നവരിൽ inject ചെയ്തു ഒരിക്കലും മറക്കാനാവാത്ത രീതിയിൽ തന്റെ സ്പേസ് വരചിടുകകയാണ് ഇൗ അഭിയനയെത്രി... 

Take off .. മൊയ്തീൻ.. ചാർളി... മരിയാൻ... ബാംഗ്ലൂർ ഡേയ്സ്..... എത്ര എത്ര... 

ഇപ്പൊൾ ഇതാ ഉയരെ..

ഉയിരെടുക്കും ഉയരെ... well-done പാർവതീ... Hats off...