ആ വയർ ഒന്ന് ഒതുക്കിപ്പിടിക്കൂ; ഫോട്ടോഷൂട്ടിനിടെ മഞ്ജിമയോട് സ്റ്റൈലിസ്റ്റ്; ചിരി

ബാലതാരമായെത്തി പ്രേക്ഷകരുടെ പ്രിയ നായികയായി മാറിയ താരമാണ് മഞ്ജിമ മോഹൻ. മലയാളത്തിൽ മാത്രമല്ല തമിഴകത്തിന്റെ ഭാഗ്യനായികയായി ചേക്കേറിയിരിക്കുകയാണ് മഞ്ജിമ. സാമൂഹിക മാധ്യമങ്ങളിലും മഞ്ജിമ സജീവമായി സാന്നിധ്യമാകാറുണ്ട്. ഇപ്പോഴിതാ മഞ്ജിമയുടെ പുതിയ ഫോട്ടോഷൂട്ടാണ് ചിരി ഉയര്‍ത്തുന്നത്.

കറുപ്പും ചുവപ്പും കലർന്ന വസ്ത്രമണിഞ്ഞുള്ള മഞ്ജിമയുടെ ഫോട്ടോയ്ക്ക് മഞ്ജിമ തന്നെ നൽകിയിരിക്കുന്ന തലക്കെട്ടാണ് വൈറലായത്. തന്റെ സ്റ്റൈലിസ് നൽകിയ ഉപദേശമാണ് ഇത് "ആ വയർ ഒന്ന് ഒതുക്കിപ്പിടിക്കൂ"..മഞ്ജിമയുടെ തലക്കെട്ട് ഇതാണ്. ഇത് കേട്ട് പൊട്ടിച്ചിരിക്കുന്ന മഞ്ജിമയെ നമുക്ക് ചിത്രത്തിൽ കാണാം. 

ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളാണ് ഈ ഫോട്ടോഷൂട്ടിൽ ഉള്ളത്. മഞ്ജിമയുടെ ഫോട്ടോകളെല്ലാം അതിസുന്ദരമെന്നാണ് ആരാധകർ പറയുന്നത്. എന്നാൽ തടി കൂടുതലാണ് എന്ന് മഞ്ജിമയെ വിമർശിക്കുന്നവരും കുറവല്ല. എന്നാൽ അതിനെ താൻ വക വയ്ക്കുന്നില്ല എന്നതിന്റെ തെളിവാണ് ഫോട്ടോയ്ക്ക് നടി നൽകിയിരിക്കുന്ന തലക്കെട്ടെന്നാണ് ആരാധകപക്ഷം.