മതം പറഞ്ഞ് വരുന്നവന് വോട്ട് കൊടുക്കല്ലേ; കയ്യടിപ്പിച്ച് വിജയ് സേതുപതി; വിഡിയോ

ജാതിയും മതവും പറഞ്ഞ് വോട്ടുതേടുന്നവർക്ക് വോട്ടുകൊടുക്കരുതെന്ന് അഭ്യർഥിച്ച് തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതി. വലിയ സദസിനെ സാക്ഷിയാക്കി താരം നടത്തിയ പ്രസംഗമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. താരത്തിന്റെ വാക്കുകളിങ്ങനെ.

‘സ്നേഹമുള്ളവരെ,  വോട്ടു ചെയ്യുമ്പോൾ നോക്കി വോട്ടുചെയ്യണം..സൂക്ഷിച്ച് വോട്ടുചെയ്യണം. നമ്മുടെ നാട്ടിലൊരു പ്രശ്നം, നമ്മുടെ കോളജിലൊരു പ്രശ്നം, നമ്മുടെ സുഹൃത്തിനൊരു പ്രശ്നം, അല്ലെങ്കിൽ നമ്മുടെ സംസ്ഥാനത്തിനൊരു പ്രശ്നം എന്ന് പറയുന്നരോടൊപ്പം നിൽക്കണം. അല്ലാതെ നമ്മുടെ ജാതിക്കൊരു പ്രശ്നം, നമ്മുടെ മതത്തിനൊരു പ്രശ്നം എന്ന് പറയുന്നവരോടൊപ്പം ഒരിക്കലും നിൽക്കരുത്. ഇങ്ങനെ പറയുന്നവരൊക്കെ എല്ലാം ചെയ്തിട്ട് പൊലീസ് കാവലിൽ സുരക്ഷിതരായിരിക്കും. ഒടുവിൽ നമ്മളാണ് കെണിയിൽ വീഴുക. ദയവ് ചെയ്ത് ഇത് ഒാർത്തുവയ്ക്കണം’ വിജയ് സേതുപതി പറഞ്ഞു. നിറഞ്ഞ കയ്യടിയോടും ആരവത്തോടുമാണ് താരത്തിന്റെ വാക്കുകൾ ജനം സ്വീകരിച്ചത്. വിഡിയോ കാണാം.