കോഹ്‌‌ലിയുടെ പേര് രാഹുല്‍; വിവാഹം രഹസ്യമാക്കാനായി തന്ത്രം: വെളിപ്പെടുത്തി അനുഷ്ക‌

2017ലെ ഏറ്റവും മനോഹരമായ താരവിവാഹങ്ങളിലൊന്നായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്‌ലിയുടേതും ബോളിവുഡ് താരം അനുഷ്ക ശർമ്മയുടേതും. വിവാഹത്തിന്റെ വിവരങ്ങൾ അതീവരഹസ്യമായിട്ടാണ് ഇരുവരും സൂക്ഷിച്ചത്. ഇവർ പ്രണയത്തിലാണെന്ന് ഗോസിപ്പുകളുണ്ടായിരുന്നെങ്കിലും വിവാഹവാർത്തയെക്കുറിച്ച് മാധ്യമങ്ങളിൽ നിന്നുവരെ മറച്ചുവെച്ചിരിക്കുകയായിരുന്നു.

ഇത്രയും രഹസ്യമായി വിവാഹം നടത്തിയതിനെക്കുറിച്ച് അനുഷ്ക പറയുന്നത് ഇങ്ങനെ. രണ്ട് താരങ്ങളുടെ താരവിവാഹമായിരുന്നില്ല ഞങ്ങളുടെ മനസിൽ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം മതിയെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. 42 പേരാണ് ആകെ വിവാഹത്തിൽ പങ്കെടുത്തത്. വിവാഹത്തിന്റെ രഹസ്യം സ്വഭാവം സൂക്ഷിക്കാനായി ഭക്ഷണം തയാറാക്കുന്നവരോട് പോലും വ്യാജപേരുകളിലാണ് ബന്ധപ്പെട്ടത്. വിരാടിന്റെ പേര് രാഹുല്‍ എന്നായിരുന്നു"-അനുഷ്‌ക പറയുന്നു. 2017 ഡിസംബർ 11–നാണ് ഇരുവരും വിവാഹിതരായത്.